കെഎസ്ആര്‍ടിസി ശമ്പളം: 50 കോടി രൂപ നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍
ഈ തുക ഉപയോഗിച്ച് ജൂലൈ, ആഗസ്ത് മാസങ്ങളിലെ ശമ്പളത്തിന്റെ മൂന്നിലൊന്ന് വീതം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ധനസഹായം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി.

കൊച്ചി: കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിനായി 50 കോടി രൂപ നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഈ തുക ഉപയോഗിച്ച് ജൂലൈ, ആഗസ്ത് മാസങ്ങളിലെ ശമ്പളത്തിന്റെ മൂന്നിലൊന്ന് വീതം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ധനസഹായം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ 103 കോടി രൂപ അടിയന്തരമായി കെഎസ്ആര്‍ടിസിക്ക് നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം സ്‌റ്റേ ചെയ്തിരുന്നു. സെപ്റ്റംബര്‍ ഒന്നിന് മുന്‍പ് 103 കോടി രൂപ അനുവദിക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും, ഫെസ്റ്റിവല്‍ അലവന്‍സും നല്‍കാന്‍ 103 കോടി രൂപ നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍സ് നിയമപ്രകാരം സ്ഥാപിതമായതാണ് കെഎസ്ആര്‍ടിസി. മറ്റ് ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാപനങ്ങള്‍ക്ക് കൊടുക്കുന്ന പരിഗണന മാത്രമേ നല്‍കാനാകൂ. ധനസഹായമടക്കമുള്ള കാര്യങ്ങളില്‍ കെഎസ്ആര്‍ടിസിക്ക് പ്രത്യേക പരിഗണന നല്‍കാനാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
RELATED STORIES
ശബരിമല തീര്‍ത്ഥാടകരുടെ കാറിടിച്ച് പ്രഭാതസവാരിക്കിറങ്ങിയ...
4 Dec 2023 5:50 AM GMTഫലസ്തീന് സ്വാതന്ത്ര്യ സമരത്തിന് ജനാധിപത്യ സമൂഹങ്ങളുടെ പിന്തുണയുണ്ട്:...
29 Nov 2023 4:17 PM GMTകണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: സിപിഐ നേതാവ് ഭാസുരാംഗന്റെയും മകന്റെയും...
21 Nov 2023 4:19 PM GMTവൈദ്യുതോല്‍പ്പാദനത്തിന് കേരളത്തില്‍ ആണവനിലയം വേണം; കേന്ദ്ര ഊര്‍ജ...
17 Nov 2023 10:06 AM GMTദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹരജി തള്ളി; മുഖ്യമന്ത്രിക്ക്...
13 Nov 2023 10:04 AM GMTസപ്ലൈകോ ഉല്‍പ്പന്നങ്ങളുടെ വില കൂട്ടാനുള്ള തീരുമാനം ജനങ്ങളോടുള്ള...
11 Nov 2023 6:10 AM GMT