Sub Lead

ഗ്യാന്‍വാപി മസ്ജിദ് കേസ്; പ്രാഥമിക വിധിപ്രസ്താവം ഇന്ന്

ഹര്‍ജികള്‍ നിലനില്‍ക്കുമോയെന്ന തര്‍ക്കത്തില്‍ ആണ് ഇന്ന് വിധി പറയുക. ഹര്‍ജികളുടെ മെയിന്റനബിലിറ്റി സംബന്ധിച്ച ഇരു വിഭാഗത്തിന്റെയും വിശദമായ വാദം വാരണാസി ജില്ലാ കോടതിയില്‍ നേരത്തെ പൂര്‍ത്തിയായിരുന്നു.

ഗ്യാന്‍വാപി മസ്ജിദ് കേസ്; പ്രാഥമിക വിധിപ്രസ്താവം ഇന്ന്
X

വാരണാസി: ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഇന്ന് വാരാണസി ജില്ലാ കോടതി പ്രാഥമിക വിധിപ്രസ്താവം നടത്തും. ഹര്‍ജികള്‍ നിലനില്‍ക്കുമോയെന്ന തര്‍ക്കത്തില്‍ ആണ് ഇന്ന് വിധി പറയുക. ഹര്‍ജികളുടെ മെയിന്റനബിലിറ്റി സംബന്ധിച്ച ഇരു വിഭാഗത്തിന്റെയും വിശദമായ വാദം വാരണാസി ജില്ലാ കോടതിയില്‍ നേരത്തെ പൂര്‍ത്തിയായിരുന്നു.

മസ്ജിദ് കമ്മിറ്റി ആണ് ഇക്കാര്യത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. വാദം കേള്‍ക്കുന്നത് വരെ മേഖലയില്‍ തല്‍സ്ഥിതി തുടരാന്‍ വാരണാസി ജില്ലാ കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. തര്‍ക്ക പ്രദേശത്ത് പൂജയും പ്രാര്‍ത്ഥനയും അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുക്കൊണ്ട് അഞ്ച് സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ വാദം.

സര്‍വേ റിപ്പോര്‍ട്ടില്‍ ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ സമര്‍പ്പിക്കാന്‍ ഇരു വിഭാഗങ്ങള്‍ക്കും കോടതി നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം, വാരണാസി ജില്ലാ കോടതി വിധി പറയുന്നതിനെത്തുടര്‍ന്ന് ഇന്ന് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും സുരക്ഷ കര്‍ശനമാക്കുകയും ചെയ്തു. നഗരത്തില്‍ പ്രശ്‌ന സാധ്യതയുള്ള പ്രദേശങ്ങളില്‍ പോലിസ് സേനയെ നിയോഗിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ പോലിസ് പട്രോളിങ് തുടരുകയാണ്. 'സെക്ഷന്‍ 144 നഗരത്തില്‍ നടപ്പാക്കി. പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ പോലിസ് സേനയെ നിയോഗിച്ചു. പട്രോളിംഗ് തുടരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നു'- പോലfസ് കമ്മീഷണര്‍ എ സതീഷ് ഗണേഷ് പറഞ്ഞു. സ്ഥിതിഗതികള്‍ സമാധാനപരമായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ അതത് പ്രദേശങ്ങളിലെ മതനേതാക്കളുമായി സംസാരിക്കാന്‍ പോലിസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാരണാസി ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലെ ഹോട്ടലുകളും അതിഥി മന്ദിരങ്ങളും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും പരിശോധന വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം സമൂഹ മാധ്യമങ്ങളും പോലിസ് നിരീക്ഷണത്തിലാണ്.

നേരത്തെ, ഗ്യാന്‍വാപി മസ്ജിദിന്റെ പുറം ഭിത്തിയില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്ന ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങള്‍ ദിവസേന ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 5 സ്ത്രീകള്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഗ്യാന്‍വാപി പള്ളി വഖഫ് സ്വത്താണെന്ന് വാദിച്ച അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി ഹര്‍ജിയെ ചോദ്യം ചെയ്തു. തുടര്‍ന്ന്, ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്ന് ഹിന്ദു പക്ഷത്തെ അഭിഭാഷകന്‍ വാദിച്ചു. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ജില്ലാ കോടതി കേസ് പരിഗണിക്കുന്നത്.

Next Story

RELATED STORIES

Share it