Sub Lead

സംഘപരിവാര്‍ ഭരണഘടന അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നു: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

സംഘപരിവാര്‍ ഭരണഘടന അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നു: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
X

തിരൂര്‍: രാജ്യത്തിന്റെ സര്‍വ അധികാരവും കവര്‍ന്നെടുത്ത സംഘപരിവാറിനെ ഭയപ്പെടാതെ രാഷ്ട്രീയപ്രവര്‍ത്തനം നടത്തി രക്തസാക്ഷിയായ ഷാന്‍ പ്രതിയോഗികളെ പോലും അമ്പരപ്പിച്ച വ്യക്തിത്വമായിരുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. തിരൂരില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കെ എസ് ഷാന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയും ജനാധിപത്യവും അപകടത്തിലാവുന്ന ദശാസന്ധിയിലാണ് രാജ്യം.

ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങള്‍ പേടിച്ച് ജീവിക്കേണ്ട അവസ്ഥയാണുള്ളത്. സ്വസ്ഥതയുടെ അവസാനത്തെ ആണിക്കല്ലും തകര്‍ക്കാനുള്ള ശ്രമത്തിലാണ് ആര്‍എസ്എസ്. ഇതിനു മാറ്റം വേണം. ഭരണഘടന ഉറപ്പുനല്‍കുന്ന നിര്‍ഭയത്വത്തിന്റെ രാഷ്ട്രീയം തടയാനാണ് സവര്‍ണ ബ്രാഹ്മണ ഫാഷിസം ശ്രമിക്കുന്നത്. മാനവികതയും സാഹോദര്യവും അവര്‍ ഇല്ലാതാക്കുകയാണ്. മതേതരത്വവും ജനാധിപത്യവും തകര്‍ത്ത് ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് ഹിന്ദുത്വര്‍ ഗൂഢാലോചന നടത്തുന്നത്. അപരവല്‍ക്കരണത്തിനും വിദ്വേഷപ്രചരണത്തിനുമാണ് ആര്‍എസ്എസ് മുന്‍ഗണന നല്‍കുന്നത്. ഇന്ത്യയുടെ എല്ലാ നല്ല ഗുണങ്ങളും തകര്‍ത്ത് ഹിന്ദുരാജ്യമാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. എല്ലാ മതേതര ജനാധിപത്യവിശ്വാസികളും ഇതിനെ ചെറുത്തുതോല്‍പ്പിക്കണം.

ഷാന്റെ രക്തസാക്ഷിത്വം അതിനുള്ള പ്രചോദനവും പ്രേരണയുമാവണം- അദ്ദേഹം പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. എന്‍സിഎച്ച്ആര്‍ഒ കേരള സംസ്ഥാന ട്രഷറര്‍ കെ പി ഒ റഹ്മത്തുല്ല, എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ.സി എച്ച്അഷ്‌റഫ്, ജനറല്‍ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി, സെക്രട്ടറി അഡ്വ. കെ സി നസീര്‍, നാഷനല്‍ വിമന്‍സ് ഫ്രണ്ട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് സമീറ നാസര്‍, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി റൈഹാനത്ത് ചാപ്പനങ്ങാടി, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷുഹൈബ് ഒഴൂര്‍, എസ്ഡിടിയുജില്ലാ സെക്രട്ടറി ഷംസുദ്ദീന്‍ പുത്തനത്താണി, ഷാഫി സബ്ക്ക, ജുബൈര്‍ കല്ലന്‍എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it