ചൗക്കീദാര്‍ കള്ളനെന്ന് കോടതിയും പറഞ്ഞു: രാഹുല്‍ ഗാന്ധി

റഫാല്‍ ഇടപാടില്‍ അഴിമതി നടന്നുവെന്നും പ്രധാനമന്ത്രി അനില്‍ അംബാനിക്ക് മുപ്പതിനായിരം കോടി നല്‍കിയെന്നും സുപ്രിം കോടതി അംഗീകരിച്ചിരിക്കുന്നു. റഫേലുമായി ബന്ധപ്പെട്ട് മോദിയെ സംവാദത്തിനും രാഹുല്‍ വെല്ലുവിളിച്ചു.

ചൗക്കീദാര്‍ കള്ളനെന്ന് കോടതിയും പറഞ്ഞു: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: റാഫേല്‍ കരാറില്‍ കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിക്കെതിരേ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജിയില്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ട രേഖകളും പരിശോധിക്കാമെന്ന സുപ്രിം കോടതിയുടെ ഉത്തരവില്‍ മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. റാഫേലില്‍ അഴിമതി നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളനാണെന്ന് സുപ്രിം കോടതിക്കും ബോധ്യമായെന്ന് രാഹുല്‍ വ്യക്തമാക്കി.

റഫേല്‍ ഇടപാടില്‍ തനിക്ക് സുപ്രിം കോടതി ക്ലീന്‍ ചിറ്റ് നല്‍കി എന്നാണ് പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ സുപ്രിം കോടതി വ്യക്തമാക്കിയിരിക്കുന്നു. റഫാല്‍ ഇടപാടില്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. അമേത്തി മണ്ഡലത്തില്‍ മല്‍രിക്കുന്നതിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

റഫാല്‍ ഇടപാടില്‍ അഴിമതി നടന്നുവെന്നും പ്രധാനമന്ത്രി അനില്‍ അംബാനിക്ക് മുപ്പതിനായിരം കോടി നല്‍കിയെന്നും സുപ്രിം കോടതി അംഗീകരിച്ചിരിക്കുന്നു. റഫേലുമായി ബന്ധപ്പെട്ട് മോദിയെ സംവാദത്തിനും രാഹുല്‍ വെല്ലുവിളിച്ചു. പ്രിയ പ്രധാനമന്ത്രി, അഴിമതിയെക്കുറിച്ച് എന്നോട് സംവാദത്തിലേര്‍പ്പെടാന്‍ താങ്കള്‍ക്ക് ഭീതിയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.സുപ്രിം കോടതിക്ക് നന്ദി പറയുന്നതായും കോടതി ഇന്നു നീതി നടപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ റാഫേല്‍ കേസില്‍ കോടതി പുനപരിശോധഹര്‍ജികള്‍ പരിഗണിക്കുന്നത് തിരിച്ചടിയാകുമോ എന്നാണ് ബിജെപിയുടെ ആശങ്ക. പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ട രേഖകള്‍ തെളിവായി പരിഗണിക്കാമെന്ന സുപ്രിം കോടതി നിലപാട്, റാഫേല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഇടപെടലുകളും ചര്‍ച്ചയാക്കുമെന്ന് ഉറപ്പാണ്.


RELATED STORIES

Share it
Top