Sub Lead

ഭൗതികശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം മൂന്ന് ശാസ്ത്രകാരന്‍മാര്‍ക്ക്

ഭൗതികപ്രപഞ്ചശാസ്ത്രത്തിലെ സൈദ്ധാന്തിക കണ്ടെത്തലുകളാണ് കനേഡിയന്‍ വംശജനായ പീബിള്‍സിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തെ കണ്ടെത്തുകയും അതിനോട് സൗരയൂഥത്തിന് സമാനമായ സ്വാഭാവത്തെ വിശകലനം ചെയ്തതിനുമാണ് മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ് എന്നിവര്‍ നൊബേല്‍ നേടിയത്.

ഭൗതികശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം മൂന്ന് ശാസ്ത്രകാരന്‍മാര്‍ക്ക്
X

സ്‌റ്റോക്ക്‌ഹോം: 2019ലെ ഭൗതികശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു. ജെയിംസ് പീബിള്‍സ്, മൈക്കല്‍ മേയര്‍, ദിദിയര്‍ ക്യൂലോസ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ഭൗതികപ്രപഞ്ചശാസ്ത്രത്തിലെ സൈദ്ധാന്തിക കണ്ടെത്തലുകളാണ് കനേഡിയന്‍ വംശജനായ പീബിള്‍സിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തെ കണ്ടെത്തുകയും അതിനോട് സൗരയൂഥത്തിന് സമാനമായ സ്വാഭാവത്തെ വിശകലനം ചെയ്തതിനുമാണ് മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ് എന്നിവര്‍ നൊബേല്‍ നേടിയത്. ഇരുവരും സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശികളാണ്.

1995ലാണ് സൗരയൂഥത്തിന് പുറത്ത് ഭൂമിക്ക് സമാനമായി ഒരു ഗ്രഹത്തെയും അത് വലം വയ്ക്കുന്ന നക്ഷത്രത്തെയും ഇരുവരും കണ്ടെത്തിയത്. വിപ്ലവകരമായ ഇവരുടെ നിരീക്ഷണങ്ങള്‍ക്കുശേഷം നാലായിരത്തോളം ഗ്രഹങ്ങളെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തി, ഘടന, ചരിത്രം എന്നിവ കണ്ടെത്താനുള്ള ശാസ്ത്രശ്രമങ്ങള്‍ക്കുള്ള ആദരവാണ് ഭൗതികശാസ്ത്രത്തിനുള്ള ഇത്തവണത്തെ പുരസ്‌കാരമെന്ന് സമ്മാനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് സ്വീഡനിലെ റോയല്‍ അക്കാദമി ഓഫ് സയന്‍സസിലെ നൊബേല്‍ അസംബ്ലിയില്‍നിന്നുള്ള പ്രസ്താവനയില്‍ വ്യക്തമാക്കി. കണ്ടെത്തലുകള്‍ ലോകത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങളെ എന്നെന്നേക്കുമായി മാറ്റിമറിച്ചു. രണ്ട് ദശാബ്ദത്തോളം നീണ്ട ഗവേഷങ്ങളിലൂടെയും എഴുത്തിലൂടെയും പ്രപഞ്ചത്തിന്റെ ഘടന സംബന്ധിച്ച നിര്‍വചനങ്ങള്‍ ലളിതവല്‍ക്കരിക്കാന്‍ ജെയിംസ് പീബിള്‍സിന് സാധിച്ചെന്ന് അക്കാദമി വിലയിരുത്തി.

മഹാവിസ്‌ഫോടന സിദ്ധാന്തം മുതല്‍ ഇന്നുവരെയുള്ള പ്രപഞ്ചാന്വേഷണങ്ങള്‍ക്ക് പിന്നില്‍ ജെയിംസിന്റെ എഴുത്തിന് വലിയ പ്രധാന്യമുണ്ടെന്ന് നോബേല്‍ സമിതി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞദിവസം വൈദ്യശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരവും പ്രഖ്യാപിച്ചിരുന്നു. യുഎസ് ശാസ്ത്രജ്ഞരായ വില്യം കെയ്‌ലിന്‍, ഗ്രെഗ് സെമേന്‍സ എന്നിവരും ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ പീറ്റര്‍ റാറ്റ്ക്ലിഫെയുമാണ് പുരസ്‌കാരം പങ്കിട്ടത്. കാന്‍സര്‍ ചികില്‍സകള്‍ക്ക് പുതുവഴിയൊരുക്കുന്ന കണ്ടെത്തലുകള്‍ക്കായിരുന്നു പുരസ്‌കാരം. ഈവര്‍ഷത്തെ രസതന്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം നാളെ പ്രഖ്യാപിക്കും. രണ്ട് സാഹിത്യപുരസ്‌കാരങ്ങള്‍, സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരംം, സാമ്പത്തികശാസ്ത്ര പുരസ്‌കാരം എന്നിവയും ഇനി പ്രഖ്യാപിക്കാനുണ്ട്.

Next Story

RELATED STORIES

Share it