Sub Lead

കനത്തമഴ മുന്നറിയിപ്പ്: മലയോര മേഖലയില്‍ രാത്രി യാത്രാ നിരോധനം

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി എറണാകുളം ജില്ലയില്‍ കനത്തമഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. വരും ദിവസങ്ങളില്‍ നിലവിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

കനത്തമഴ മുന്നറിയിപ്പ്: മലയോര മേഖലയില്‍ രാത്രി യാത്രാ നിരോധനം
X

കൊച്ചി: കനത്തമഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയിലെ മലയോരമേഖലയില്‍ രാത്രി യാത്രാനിരോധനം. ബുധനാഴ്ച രാവിലെ ആറുവരെയാണ് മലയോര മേഖലയിലേക്കുള്ള രാത്രിയാത്രയ്ക്ക് ജില്ലാ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയത്.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി എറണാകുളം ജില്ലയില്‍ കനത്തമഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. വരും ദിവസങ്ങളില്‍ നിലവിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

ജാഗ്രതയുടെ ഭാഗമായി എറണാകുളം ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും എറണാകുളം ജില്ലയില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇന്നലെ ഇടമലയാറില്‍ റെക്കോര്‍ഡ് മഴയാണ് ലഭിച്ചത്.

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കേരളത്തില്‍ ഇടമലയാറിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. തിരുവനന്തപുരം ചെങ്കോട്ട ദേശീയ പാതയിലും, കോഴിക്കോട് താമരശ്ശേരി ചുരത്തിലും മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലടക്കം വെള്ളം കയറി. ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടേക്കുമെന്നും ഇതിന്റെ ഫലമായി സംസ്ഥാനത്ത് കനത്ത മഴ തുടര്‍ന്നേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് പലയിടത്തും ഇന്നലെ രാത്രി തുടങ്ങിയ മഴ തോരാതെ തുടരുകയാണ്. ഇടമലയാറിലെ വനമേഖലയില്‍ കനത്ത മഴയാണ് പെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 266 മില്ലിമീറ്റര്‍ മഴ പെയ്‌തെന്നാണ് കണക്ക്. ശക്തി കുറഞ്ഞെങ്കിലും നിര്‍ത്താതെ പെയ്യുന്ന മഴ ജനജീവിതം ദുസ്സഹമാക്കി.

പുലര്‍ച്ചെ മൂന്നരയോടെ തിരുവനന്തപുരം ചെങ്കോട്ട ദേശീയ പാതയില്‍ ചുള്ളിമാനൂര്‍ വഞ്ചുവത്ത് മണ്ണിടിഞ്ഞ് വീണ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. രണ്ട് മണിക്കൂറോളം പണിപ്പെട്ടാണ് മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിച്ചത്. 12 ആളുകള്‍ അടങ്ങുന്ന മൂന്ന് കുടുംബങ്ങള്‍ അപകടാവസ്ഥയിലിള്ള സ്ഥലത്താണ് കഴിയുന്നത്. നഗരത്തിലെയും ഗ്രാമങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി.

വെള്ളറട കുടപ്പനമൂട്ടില്‍ റോഡിന്റെ ഭിത്തിതകര്‍ന്ന് നിര്‍മാണിത്തിലിരിക്കുന്ന വീട്ടിലേക്ക് വീണു. നെയ്യാറ്റിന്‍കരയില്‍ പലയിടത്തും കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. മലയോര മേഖലകളില്‍ മഴ നിലയ്ക്കാത്തത് ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. നെയ്യാര്‍ പേപ്പാറ ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തിയതിനാല്‍ തീരത്തുള്ളവ!ര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വയനാട് താമരശ്ശേരി ചുരത്തിലും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ലക്കിടി കവാടത്തിന്റെ സമീപത്ത് മണ്ണിടിച്ചില്‍ മൂലമുണ്ടായ ഗതാഗത തടസ്സം നീക്കാന്‍ ഏറെ സമയമെടുത്തു. മണ്ണിടിച്ചില്‍ കാരണം താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.

Next Story

RELATED STORIES

Share it