ആംബുലന്‍സ് ലഭിച്ചില്ല, വയോധികനെ ആശുപത്രിയിലെത്തിച്ചത് ഉന്തുവണ്ടിയില്‍; സംഭവം പുറംലോകത്തെത്തിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസ്
വഞ്ചന, വിദ്വേഷം വളര്‍ത്തുക, ഐ.ടി ആക്ട് തുടങ്ങിയവ ചുമത്തിയാണ് കേസെടുത്തത്.

ഭോപാല്‍: ആംബുലന്‍സ് ലഭിക്കാത്തതിനെതുടര്‍ന്ന് വയോധികനെ കുടുംബം ഉന്തുവണ്ടിയില്‍ ആശുപത്രിയിലെത്തിക്കേണ്ടിവന്ന സംഭവം പുറത്തെത്തിച്ച മൂന്നു പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസ്. വഞ്ചന, വിദ്വേഷം വളര്‍ത്തുക, ഐ.ടി ആക്ട് തുടങ്ങിയവ ചുമത്തിയാണ് കേസെടുത്തത്.
ഭിന്ദ് ജില്ലയിലെ ലഹാറിലാണ് സംഭവം. കുഞ്ച്ബിഹരി കൗരവ്, അനില്‍ ശര്‍മ, എന്‍.കെ. ഭട്ടേലെ എന്നിവര്‍ക്കെതിരെയാണ് കേസ്. റിപ്പോര്‍ട്ട് തെറ്റും വസ്തുതാവിരുദ്ധവുമായിരുന്നെന്ന് എഫ്‌ഐആര്‍ പറയുന്നു. ദാഭോ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫിസറാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പരാതി നല്‍കിയത്.
എന്നാല്‍, റിപ്പോര്‍ട്ട് സത്യമാണെന്നും തങ്ങള്‍ അനുഭവിച്ച ദുരിതം യാഥാര്‍ത്ഥ്യമാണെന്നും വെളിപ്പെടുത്തി വാര്‍ത്തയില്‍ പറയുന്ന കുടുംബം രംഗത്തെത്തി. അഞ്ച് കിലോമീറ്ററാണ് രോഗിയായ വയോധികനെ ഉന്തുവണ്ടിയില്‍ കിടത്തി തള്ളേണ്ടി വന്നതെന്നും കുടുംബം പറയുന്നു.
വയോധികനെ ആദ്യം എത്തിച്ചത് സ്വകാര്യ ആശുപത്രിയിലേക്കാണെന്നും സര്‍ക്കാര്‍ ആശുപത്രിയിലേക്കല്ലെന്നുമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ല കലക്ടര്‍ രൂപീകരിച്ച അന്വേഷണ സമിതി കണ്ടെത്തിയത്. കുടുംബം ആംബുലന്‍സ് ആവശ്യപ്പെട്ടിട്ടില്ലെന്നും അന്വേഷണ സമിതി ന്യായീകരിക്കുന്നു.
എന്നാല്‍ ഫോണ്‍ വിളിച്ചിട്ടും ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് അഞ്ച് കിലോമീറ്ററോളം ഉന്തുവണ്ടിയില്‍ കൊണ്ടു പോവേണ്ടിവന്നതെന്ന് മകന്‍ ഹരികൃഷ്ണയും മകള്‍ പുഷ്പയും പറഞ്ഞു.
RELATED STORIES
പക അത് വീട്ടി; ഐഎസ്എല്ലില് ബെംഗളൂരുവിനെ തകര്ത്ത് കൊമ്പന്മാര്...
21 Sep 2023 4:51 PM GMTവയനാട്ടില് നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്പൊട്ടല്, ഏഴു ജില്ലകളില് യെല്ലോ അലേര്ട്ട്
21 Sep 2023 1:59 PM GMTദുബയ് വിമാനത്താവളത്തില് യാത്ര ചെയ്യാന് ഇനി പാസ്പോര്ട്ട് വേണ്ട
21 Sep 2023 1:47 PM GMTവോട്ടര്പട്ടികയില് പേര് ചേര്ക്കാന് ആധാര് നിര്ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള് കെട്ടുന്നതിനിടെ വിദ്യാര്ഥികളെ...
21 Sep 2023 11:56 AM GMT