- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരഞ്ഞെടുപ്പിന് നാലു നാള്‍ മാത്രം ശേഷിക്കെ ഡല്‍ഹിയില്‍ പശുവിന്റെ പേരില്‍ കലാപത്തിന് ശ്രമമെന്ന് കാരവന്‍ മാഗസിന്‍ എഡിറ്റര്‍
കിഴക്കന്‍ ഡല്‍ഹിയിലെ ത്രിലോക്പുരിയിലാണ് കലാപ ശ്രമം നടക്കുന്നതായി വിനോദ് കെ ജോസ് സൂചന നല്‍കിയത്.

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഡല്‍ഹിയില്‍ പശുവിന്റെ പേരില്‍ കലാപത്തിന് ഒരു വിഭാഗം ശ്രമം തുടങ്ങിയെന്ന് ചൂണ്ടിക്കാട്ടി കാരവന്‍ മാഗസിന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ ജോസിന്റെ ഫെയ്‌സ്‌സ്ബുക്ക് പോസ്റ്റ്. കിഴക്കന്‍ ഡല്‍ഹിയിലെ ത്രിലോക്പുരിയിലാണ് കലാപ ശ്രമം നടക്കുന്നതായി വിനോദ് കെ ജോസ് സൂചന നല്‍കിയത്.
ത്രിലോക്പുരിയില്‍ സഞ്ജയ് തടാകത്തിനു സമീപം പശുവിനെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനെ കലാപത്തിലേക്ക് വഴിതിരിച്ചു വിടാനുള്ള ഗൂഢ ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറയുന്നു. തടാകത്തിനു ചുറ്റും വന്‍ ജനക്കൂട്ടം തടിച്ചു കൂടുന്നുണ്ടെന്നും ഇവരില്‍ പലരും പശു ചത്തതിനോട് പ്രതികാരം ചെയ്യുമെന്ന് പറഞ്ഞതായും വിനോദ് കെ ജോസ് കുറിപ്പില്‍ വ്യക്തമാക്കി.
അതേസമയം, സ്ഥിതി ഗുരുതരമായിട്ടും സംഭവ സ്ഥലത്ത് ആകെ നാല് വാന്‍ പോലിസുകാര്‍ മാത്രമാണ് എത്തിയിട്ടുള്ളതെന്നും ജോസ് വ്യക്തമാക്കുന്നു. ഡല്‍ഹി പോലിസ്, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് എന്നിവരെ ടാഗ് ചെയ്തുകൊണ്ട് അടിയന്തര നടപടിക്ക് ശ്രദ്ധ ക്ഷണിച്ചിരിക്കുകയാണ് വിനോദ് കെ ജോസ്.
ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പിന് കേവലം നാലു ദിവസം മാത്രമാണ് ശേഷിക്കുന്നത്. 2014 ഒക്ടോബറില്‍ ത്രിലോക്പുരി മേഖലയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടായിരുന്നു. ദീപാവലി ദിവസം രാത്രി മുതലായിരുന്നു ഇവിടെ അക്രമസംഭവങ്ങള്‍ തുടങ്ങിയിരുന്നത്. അക്രമസംഭവങ്ങളില്‍ 13 പോലിസുകാര്‍ ഉള്‍പ്പെടെ 14 ആളുകള്‍ക്ക് പരുക്കേറ്റിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















