Sub Lead

ഇമ്രാന്‍ ഖാന് ആശ്വാസം: തീവ്രവാദ കുറ്റങ്ങള്‍ റദ്ദാക്കി പാക് കോടതി

ജീവപര്യന്തം തടവും വധശിക്ഷയും വരെ ലഭിച്ചേക്കാവുന്ന പാകിസ്താന്റെ കഠിനമായ തീവ്രവാദ വിരുദ്ധ നിയമത്തിന് കീഴിലുള്ള വകുപ്പുകള്‍ ഖാന്റെ പരാമര്‍ശങ്ങളില്‍ ചുമത്തുന്നില്ലെന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി തിങ്കളാഴ്ച പറഞ്ഞു.

ഇമ്രാന്‍ ഖാന് ആശ്വാസം: തീവ്രവാദ കുറ്റങ്ങള്‍ റദ്ദാക്കി പാക് കോടതി
X

ഇസ്‌ലാമാബാദ്: വനിതാ ജഡ്ജിക്കും മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ തീവ്രവാദ കുറ്റങ്ങള്‍ റദ്ദാക്കാന്‍ ഉത്തരവിട്ട് പാകിസ്താന്‍ കോടതി.

ജീവപര്യന്തം തടവും വധശിക്ഷയും വരെ ലഭിച്ചേക്കാവുന്ന പാകിസ്താന്റെ കഠിനമായ തീവ്രവാദ വിരുദ്ധ നിയമത്തിന് കീഴിലുള്ള വകുപ്പുകള്‍ ഖാന്റെ പരാമര്‍ശങ്ങളില്‍ ചുമത്തുന്നില്ലെന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി തിങ്കളാഴ്ച പറഞ്ഞു. ആഗസ്ത് 20ന് ഇസ്ലാമാബാദില്‍ നടന്ന ഒരു പൊതു റാലിയില്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്കും തന്റെ പ്രധാന സഹായികളിലൊരാളായ ഷഹബാസ് ഗില്ലിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട വനിതാ ജഡ്ജിക്കുമെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് 69 കാരനായ ഖാനെതിരെ തീവ്രവാദ കുറ്റം ചുമത്തി കേസെടുത്തത്. തന്റെ പ്രസംഗത്തില്‍, പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി മേധാവി, ഗില്ലിന്റെ രണ്ട് ദിവസത്തെ തടങ്കലിന് അംഗീകാരം നല്‍കിയ ഇസ്ലാമാബാദ് പോലിസ് ഉദ്യോഗസ്ഥര്‍ക്കും ജഡ്ജി സേബ ചൗധരിക്കും എതിരെ നിയമനടപടിയിലൂടെ 'നടപടി' സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു ആരോപണം.

എന്നാല്‍, തന്റെ പ്രസംഗത്തില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം ക്രിക്കറ്റ് ഐക്കണില്‍നിന്ന് രാഷ്ട്രീയക്കാരന്‍ ആയി മാറിയ ഇമ്രാന്‍ ഖാന്‍ നിഷേധിച്ചു. തന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതാണെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച, ഇസ്‌ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഥര്‍ മിനല്ലയുടെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അതില്‍ ഖാന് ഇതിനകം സെപ്റ്റംബര്‍ 20 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

Next Story

RELATED STORIES

Share it