Sub Lead

ജഹാംഗീര്‍പുരിയില്‍ നടന്നത് മുസ്‌ലിം വിദ്വേഷത്തിന്റെ ക്രൂരമായ പ്രകടനം: പോപുലര്‍ ഫ്രണ്ട്

രാമനവമി റാലികള്‍ക്ക് ശേഷം രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യം ഭയാനകവും ആസന്നമായ വംശഹത്യയുടെ മുന്നോടിയായുള്ളതുമാണെന്ന് ചെന്നൈയില്‍ നടന്ന പോപുലര്‍ ഫ്രണ്ട് ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം പാസാക്കിയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

ജഹാംഗീര്‍പുരിയില്‍ നടന്നത് മുസ്‌ലിം വിദ്വേഷത്തിന്റെ ക്രൂരമായ പ്രകടനം: പോപുലര്‍ ഫ്രണ്ട്
X

ചെന്നൈ: ഹിന്ദുത്വ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായി ദിവസങ്ങള്‍ക്ക് ശേഷം ബിജെപി ഭരിക്കുന്ന നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ജഹാംഗീര്‍പുരിയില്‍ നടത്തിയ പൊളിക്കല്‍ യജ്ഞം സ്ഥാപനപരമായ മുസ്‌ലിം വിദ്വേഷത്തിന്റെ ക്രൂരമായ പ്രകടനമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. രാമനവമി റാലികള്‍ക്ക് ശേഷം രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യം ഭയാനകവും ആസന്നമായ വംശഹത്യയുടെ മുന്നോടിയായുള്ളതുമാണെന്ന് ചെന്നൈയില്‍ നടന്ന പോപുലര്‍ ഫ്രണ്ട് ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം പാസാക്കിയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

മുസ്‌ലിം വിരുദ്ധ വിദ്വേഷവും അക്രമവും വിവിധ സംസ്ഥാനങ്ങളില്‍ വ്യാപകമായും ഒരേസമയം നടന്നുവെന്നത് ഒരു വലിയ പദ്ധതിയിലേക്ക് വിരല്‍ ചൂണ്ടുന്നു. മുസ്‌ലിം പ്രദേശങ്ങളെ കൊള്ളയടിക്കാന്‍ ഹിന്ദുത്വ സ്‌പോണ്‍സേഡ് ആള്‍ക്കൂട്ടങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചു. ഇപ്പോള്‍ തങ്ങള്‍ സ്വയരക്ഷയ്ക്ക് ശ്രമിച്ചതിന്റെ പേരില്‍ സമൂഹം പീഡിപ്പിക്കപ്പെടുന്നു. സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് ചെയ്യുന്ന വംശീയ ഉന്‍മൂലനമാണ് നടക്കുന്നത്. ബിജെപി സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രവും ഇതില്‍ പങ്കാളികളാണ്.

ജഹാംഗീര്‍പുരിയില്‍ വീടുകളും വസ്തുവകകളും തകര്‍ത്ത നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ നടപടിയെ എന്‍ഇസി യോഗം മറ്റൊരു പ്രമേയത്തിലൂടെ ശക്തമായി അപലപിച്ചു. നിലവിലെ നിയമങ്ങളും നടപടിക്രമങ്ങളും ലംഘിച്ചാണ് ഇത് നടപ്പാക്കിയത്. താമസക്കാരെയും ഉടമകളെയും മുന്‍കൂട്ടി അറിയിക്കുകയോ തീരുമാനം ചോദ്യംചെയ്യാന്‍ അനുവദിക്കുകയോ ചെയ്തില്ല. സുപ്രിംകോടതി ഉത്തരവുണ്ടായിട്ടും നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉദ്യോഗസ്ഥരും തയ്യാറായില്ല.

അനധികൃത കൈയേറ്റത്തിനെതിരെയാണ് നടപടിയെന്ന വാദം വലിയ നുണയാണ്. ഹനുമാന്‍ ജയന്തി ആഘോഷത്തിന്റെ പേരില്‍ സംഘപരിവാര്‍ അതിക്രമങ്ങളെ ചെറുത്തതിന്റെ പേരില്‍ ജഹാംഗീര്‍പുരിയിലെ ജനങ്ങള്‍ ശിക്ഷിക്കപ്പെടുകയാണ്. ഈ നഗ്‌നമായ അനീതി നടക്കുമ്പോള്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ പുലര്‍ത്തുന്ന മൗനം വെടിയണം.

ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. പ്രത്യേകിച്ച് അക്രമം ആരംഭിച്ചത് ബിജെപിയാണെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കിയ സാഹചര്യത്തില്‍. നിയമലംഘനങ്ങളെ ജനാധിപത്യപരമായും നിയമപരമായും ചെറുക്കാനും ക്രൂരമായ ഭരണകൂട അടിച്ചമര്‍ത്തലില്‍ വീടും ഉപജീവനവും നഷ്ടപ്പെട്ട ജനങ്ങളെ സഹായിക്കാന്‍ മുന്നോട്ടുവരണമെന്നും രാജ്യത്തെ മുസ്‌ലിം സംഘടനകളോടും പാര്‍ട്ടികളോടും പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്തു.

Next Story

RELATED STORIES

Share it