രാജ്യത്തിന്റെ പ്രധാനമന്ത്രി നുണയന്, മോദിയുടെ മാതാപിതാക്കള്‍ സത്യം പറയാന്‍ അദ്ദേഹത്തെ പഠിപ്പിച്ചില്ലെന്നും അജിത് സിങ്
ഓരോ ഇന്ത്യക്കാരന്റെ അക്കൗണ്ടിലേക്കും 15 ലക്ഷം രൂപ കൈമാറുമെന്ന് മോദി വാക്ക് നല്‍കിയിരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രി കളവ് പറയാന്‍ പാടുണ്ടോ? അദ്ദേഹം ഒരിക്കലും സത്യം പറയാറില്ല -അജിത് സിങ് കുറ്റപ്പെടുത്തി.
BY SRF8 April 2019 9:17 AM GMT
X
SRF8 April 2019 9:17 AM GMT
ദയൂബന്ദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും കടന്നാക്രമിച്ച് രാഷ്ട്രീയ ലോക്ദള്‍ നേതാവ് അജിത് സിങ്. മോദി നുണയനായിരുന്നുവെന്നും അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ സത്യം പറയാന്‍ അദ്ദേഹത്തെ പഠിപ്പിച്ചിട്ടില്ലെന്നും അജിത് സിങ് കുറ്റപ്പെടുത്തി. ഉത്തര്‍ പ്രദേശ് മഹാ സഖ്യം ദയൂബന്ദില്‍ സംഘടിപ്പിച്ച സംയുക്ത റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ ഇന്ത്യക്കാരന്റെ അക്കൗണ്ടിലേക്കും 15 ലക്ഷം രൂപ കൈമാറുമെന്ന് മോദി വാക്ക് നല്‍കിയിരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രി കളവ് പറയാന്‍ പാടുണ്ടോ? അദ്ദേഹം ഒരിക്കലും സത്യം പറയാറില്ല. എല്ലായ്പ്പോഴും സത്യം പറയാന്‍ നമ്മുടെ കുട്ടികളെ നാം പഠിപ്പിക്കാറില്ലെ? എന്നാല്‍, മോദിയുടെ മാതാപിതാക്കള്‍ ഒരിക്കലും അദ്ദേഹത്തെ സത്യം പറയാന്‍ പഠിപ്പിച്ചില്ലെന്നും അജിത് സിങ് പരിഹസിച്ചു. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് നുണയനെന്ന് വിളിച്ച് സിങ് മോദിക്കെതിരേ കടന്നാക്രമണം നടത്തുന്നത്.താന്‍ വനിതകളുടെ അവകാശങ്ങള്‍ക്കു വേണ്ടിയാണ് നിലകൊള്ളുന്നതെന്നാണ് മോദിയുടെ വാദം. മുത്വലാക്ക്, മുത്വലാക്ക് എന്ന് എല്ലായ്പ്പോഴും പറയുന്നു. എന്നാല്‍, സ്വന്തം ഭാര്യയെ ഉപേക്ഷിക്കുന്നതിനു മുമ്പ് ഒരു ത്വലാഖ് ചൊല്ലാന്‍ പോലും അദ്ദേഹം തയ്യാറായില്ലെന്നും സിങ് കുറ്റപ്പെടുത്തി.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT