Tennis

വിംബിള്‍ഡണ്‍; വനിതാ സിംഗിള്‍സ് കിരീടം എലേനാ റൈബാക്കിനക്ക്

എന്നാല്‍ എലേനയുടെ തിരിച്ചുവരവിന് മുന്നില്‍ താരം തോല്‍വി അടിയറവയ്ക്കുകയായിരുന്നു.

വിംബിള്‍ഡണ്‍; വനിതാ സിംഗിള്‍സ് കിരീടം എലേനാ റൈബാക്കിനക്ക്
X




ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ വിഭാഗം സിംഗിള്‍സ് കിരീടം കസാഖിസ്ഥാന്റെ എലേനാ റൈബാക്കിനക്ക്. ഫൈനലില്‍ ടുണീഷ്യയുടെ ഓന്‍സ് ജാബിറിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 3-6, 6-2, 6-2. ആദ്യ സെറ്റ് നഷ്ടപ്പെട്ടതിന് ശേഷമാണ് എലേനയുടെ തിരിച്ചുവരവ്. റഷ്യയിലാണ് റൈബക്കിന ജനിച്ചത്. 2018ലാണ് താരം കസാഖിസ്ഥാനിലേക്ക് കുടിയേറിയത്. വിംബിള്‍ഡണ്‍ നേടുന്ന ആദ്യ കസാഖിസ്ഥാന്‍ താരമാണ് 23കാരിയായ റൈബാക്കിന.മൂന്നാം സീഡായ ഓന്‍സ് ജാബിര്‍ മികച്ച ഫോമിലായിരുന്നു.എന്നാല്‍ എലേനയുടെ തിരിച്ചുവരവിന് മുന്നില്‍ താരം തോല്‍വി അടിയറവയ്ക്കുകയായിരുന്നു.




Next Story

RELATED STORIES

Share it