ടെന്നിസില്‍ സുമിത് നാഗലിന് ജയം; ബാഡ്മിന്റണില്‍ സായ് പ്രണീതിന് തോല്‍വി
അമ്പെയ്ത്തില്‍ ഇന്ത്യയുടെ മിക്‌സഡ് ഡബിള്‍സ് ജോഡി പരാജയപ്പെട്ടു.

ടോക്കിയോ: ഒളിംപിക്‌സ് ടെന്നിസില്‍ ആദ്യ ജയം നേടി സുമിത് നാഗല്‍. ഉസ്ബികിസ്ഥാന്റെ ഡെന്നിസ് ഇസ്റ്റോമിനെയെ 6-4, 6-4 സ്‌കോറിനാണ് സുമിത്ത് പരാജയപ്പെടുത്തിയത്. 1996ന് ശേഷം പുരുഷ വിഭാഗത്തില്‍ ഇന്ത്യയ്ക്കായി ടെന്നിസില്‍ ആദ്യ ജയം നേടുന്ന താരമാണ് സുമിത്. 96ല്‍ ലിയാണ്ടര്‍ പേസ് ഇന്ത്യയ്ക്കായി സിംഗിള്‍സില്‍ വെങ്കലം നേടിയിരുന്നു. 1988 ല്‍ സോള്‍ ഒളിംപിക്‌സില്‍ സീഷന്‍ അലിയും ഇന്ത്യയ്ക്കായി ഒരു ജയം കരസ്ഥമാക്കിയിരുന്നു. സുമിത്തിന്റെ രണ്ടാം റൗണ്ടിലെ എതിരാളി ലോക രണ്ടാം നമ്പര്‍ ഡാനിയേല്‍ മെദ്വദേവ് ആണ്. ബാഡ്മിന്റണില്‍ പുരുഷവിഭാഗത്തില്‍ സായ് പ്രണീത് ആദ്യ റൗണ്ടില്‍ പരാജയപ്പെട്ടു. സിംഗിള്‍സില്‍ ഇസ്രായേലിന്റെ മിഷ സില്‍ബര്‍മാന്‍ ആണ് താരത്തെ തോല്‍പ്പിച്ചത്.
പുരുഷ ഡബിള്‍സില്‍ സായി രാജ്-ചിരാഗ് ഷെട്ടി സഖ്യം രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ലോക റാങ്കിങില്‍ മൂന്നാം സ്ഥാനത്തുള്ള ലീ-വാങ് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.
അമ്പെയ്ത്തില്‍ ഇന്ത്യയുടെ മിക്‌സഡ് ഡബിള്‍സ് ജോഡി പരാജയപ്പെട്ടു. ദീപിക കുമാരി-പ്രവീണ്‍് ജാദവ് സഖ്യം കൊറിയന്‍ സഖ്യമായ സാന്‍-കിം സഖ്യത്തോടാണ് പരാജയപ്പെട്ടത്.
RELATED STORIES
ജയ്പൂര് സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന് മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്ണാടകയില് ബിജെപി എംഎല്എ മദല് വിരൂപാക്ഷപ്പ അറസ്റ്റില്
27 March 2023 2:39 PM GMTനടനും മുന് എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT