Tennis

ഒളിംപിക്‌സ് ടെന്നിസില്‍ അട്ടിമറി; നയോമി ഒസാക്ക പുറത്ത്

യു എസ് ഓപ്പണില്‍ പങ്കെടുക്കുമെന്ന് ജപ്പാന്‍ താരം അറിയിച്ചിരുന്നു.

ഒളിംപിക്‌സ് ടെന്നിസില്‍ അട്ടിമറി; നയോമി ഒസാക്ക പുറത്ത്
X

ടോക്കിയോ; ഒളിംപിക്‌സ് ടെന്നിസില്‍ വനിതാ വിഭാഗം ടെന്നിസില്‍ ലോക ഒന്നാം നമ്പര്‍ നയോമി ഒസാക്ക പുറത്ത്. ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിസ്റ്റ് ചെക്ക് റിപ്പബ്ലിക്കിന്റെ മാര്‍ഗേറ്റാ വൊണ്‍ഡ്രോസോവയോട് 6-1, 6-4 സ്‌കോറിനാണ് താരം തോറ്റത്. 18 ഓളം ഫൗളുകളാണ് താരത്തിന്റെ കളിയില്‍ ഇന്ന് പിറന്നത്. മാനസിക സമ്മര്‍ദ്ധത്തെ തുടര്‍ന്ന് താരം വിംബിള്‍ഡണ്‍, ഫ്രഞ്ച് ഓപ്പണ്‍ എന്നിവയില്‍ നിന്നും പിന്‍മാറിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരിച്ചുവരവായിരുന്നു ഒളിംപിക്‌സ്. യു എസ് ഓപ്പണില്‍ പങ്കെടുക്കുമെന്ന് ജപ്പാന്‍ താരം അറിയിച്ചിരുന്നു.




Next Story

RELATED STORIES

Share it