Tennis

ഇറ്റാലിയന്‍ ഓപ്പണ്‍; സെറീനാ, ഒസാക്ക, സിമോണാ പുറത്ത്

പരിക്കിനെ തുടര്‍ന്നാണ് ലോക മൂന്നാം നമ്പര്‍ റുമാനിയയുടെ സിമോണാ ഹാല്‍പ്പ് പിന്‍മാറിയത്.

ഇറ്റാലിയന്‍ ഓപ്പണ്‍; സെറീനാ, ഒസാക്ക, സിമോണാ പുറത്ത്
X

റോം: ഇറ്റാലിയന്‍ ഓപ്പണ്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ നിന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീനാ വില്ല്യംസ്, നിലവിലെ രണ്ടാം നമ്പര്‍ ജപ്പാന്റെ നയോമി ഒസാക്ക എന്നിവര്‍ പുറത്ത്. ഫെബ്രുവരിക്ക് ശേഷം ആദ്യമായി ടൂര്‍ണ്ണമെന്റിനിറങ്ങിയ സെറീനയെ മൂന്നാം റൗണ്ടില്‍ അര്‍ജന്റീനന്‍ താരം നാദിയാ പെഡോരോസ്‌കയാണ് തോല്‍പ്പിച്ചത്. സെറീനയുടെ 1000ാം മത്തെ മല്‍സരം താരം തോല്‍വിയോടെ പിന്‍വാങ്ങി. അമേരിക്കയുടെ ജെസ്സിക്കാ പെഗ്വലയാണ് ഒസാക്കയെ തോല്‍പ്പിച്ചത്. എന്നാല്‍ പരിക്കിനെ തുടര്‍ന്നാണ് ലോക മൂന്നാം നമ്പര്‍ റുമാനിയയുടെ സിമോണാ ഹാല്‍പ്പ് പിന്‍മാറിയത്. കസാഖിസ്ഥാന്റെ ഷെവ്‌ഡോവയെ തോല്‍പ്പിച്ച് ലോക ഒന്നാം നമ്പര്‍ ആഷ്‌ലി ബാര്‍ട്ടി മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു.




Next Story

RELATED STORIES

Share it