Tennis

മിയാമി ഓപ്പണ്‍; മെദ്വേദേവിന്റെ ഒന്നാം സ്ഥാനം നഷ്ടമാക്കി ഹുബെര്‍ട്ട്; ജോക്കോവിച്ച് വീണ്ടും ഒന്നില്‍

വനിതാ വിഭാഗം ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ പോളണ്ടിന്റെ ഇഗാ സ്വയാടെക് ജപ്പാന്റെ നയോമി ഒസാക്കയെ നേരിടും.

മിയാമി ഓപ്പണ്‍; മെദ്വേദേവിന്റെ ഒന്നാം സ്ഥാനം നഷ്ടമാക്കി ഹുബെര്‍ട്ട്; ജോക്കോവിച്ച് വീണ്ടും ഒന്നില്‍
X


ഫ്‌ളോറിഡ: റഷ്യന്‍ താരം ഡാനിയല്‍ മെദ്വേദേവിന് ലോക റാങ്കിങില്‍ ഒന്നാം സ്ഥാനം നഷ്ടം. മിയാമി ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ പുറത്തായതോടെയാണ് താരം രണ്ടാം റാങ്കിലേക്ക് വീണത്. മുന്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക്ക് ജോക്കോവിച്ച് ഒന്നിലേക്ക് തിരിച്ചെത്തി. പോളിഷ് താരം ഹുബര്‍ട്ട് ഹുര്‍കാസ് ആണ് മെദ്വേദേവിനെ ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്.



വനിതാ വിഭാഗം ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ പോളണ്ടിന്റെ ഇഗാ സ്വയാടെക് ജപ്പാന്റെ നയോമി ഒസാക്കയെ നേരിടും. അമേരിക്കയുടെ ജെസ്സിക്കാ പെഗുലായെ സെമിയില്‍ പരാജയപ്പെടുത്തിയാണ് ഇഗയുടെ നേട്ടം. നിലവിലെ മിയാമി ഓപ്പണ്‍ ജേതാവായ ബെലിന്‍ഡാ ബെന്‍സിക്കിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് മുന്‍ ലോക ഒന്നാം നമ്പറായ നയോമി പരാജയപ്പെടുത്തിയത്.




Next Story

RELATED STORIES

Share it