Tennis

സിന്‍സിനാറ്റിയില്‍ ഇന്ന് റഡാകാനു-വില്ല്യംസ് പോരാട്ടം

മുന്‍ ലോക ഒന്നാം നമ്പറായ സെറീന നിലവില്‍ റാങ്കിങില്‍ 407 സ്ഥാനത്താണ്.

സിന്‍സിനാറ്റിയില്‍ ഇന്ന് റഡാകാനു-വില്ല്യംസ് പോരാട്ടം
X


സിന്‍സിനാറ്റി: വനിതാ ടെന്നിസ് ഇതിഹാസം സെറീനാ വില്ല്യംസ് യുവ സെന്‍സേഷന്‍ എമാ റഡാകാനുവുമായി ഏറ്റുമുട്ടും. സിന്‍സിനാറ്റിയില്‍ ഇന്ന് (14-8-22) നടക്കുന്ന വെസ്‌റ്റേണ്‍ ആന്റ് സതേണ്‍ ഓപ്പണിലാണ് ഇരുതാരങ്ങളും ഏറ്റുമുട്ടുന്നത്. യുഎസ് ഓപ്പണിന് ശേഷം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് 23 ഗ്രാന്‍സ്ലാം കിരീടം നേടിയ അമേരിക്കന്‍ താരം. നിലവിലെ യുഎസ് ഓപ്പണ്‍ ജേതാവായ റഡാകാനു കിരീടം ഇത്തവണ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. 18കാരിയായ ബ്രിട്ടീഷ് താരം നിലവില്‍ 10 റാങ്കിലാണ്. മുന്‍ ലോക ഒന്നാം നമ്പറായ സെറീന നിലവില്‍ റാങ്കിങില്‍ 407 സ്ഥാനത്താണ്.




Next Story

RELATED STORIES

Share it