ആസ്‌ത്രേലിയന്‍ ഓപ്പണ്‍; ഫെഡറര്‍, ജോക്കോവിച്ച് മൂന്നാം റൗണ്ടില്‍
സെര്‍ബിയയുടെ ഫിലിപ്പ് ക്രാജിനോവിക്കിനെ 6-1, 6-4, 6-1 സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫെഡറര്‍ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചത്.

മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ ഓപ്പണില്‍ പുരുഷവിഭാഗത്തില്‍ ടോപ് സീഡുകളായ റോജര്‍ ഫെഡറര്‍, നൊവാക്ക് ജോക്കിവിച്ച് എന്നിവര്‍ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. സെര്‍ബിയയുടെ ഫിലിപ്പ് ക്രാജിനോവിക്കിനെ 6-1, 6-4, 6-1 സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫെഡറര്‍ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചത്. ജപ്പാന്റെ തറ്റ്‌സുമാ ഇറ്റോയെ 6-1, 6-4, 6-2 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചാണ് ജോക്കോവിച്ചിന്റെ മൂന്നാം റൗണ്ട് പ്രവേശനം. ഫെഡററുടെ അടുത്ത എതിരാളി ഓസിസിന്റെ ജോണ്‍ മില്‍മാനാണ്. ജപ്പാന്റെ യോഷിഷിറ്റോയാണ് ജോക്കോവിച്ചിന്റെ എതിരാളി.
വനിതാ വിഭാഗത്തില്‍ സെറീനാ വില്ല്യംസ് സ്ലൊവേനീയയുടെ തമാറാ സിഡാനസെകിനെ 6-2, 6-3 സ്‌കോറിനു തോല്‍പ്പിച്ച് മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. അമേരിക്കയുടെ ടീനേജ് താരം കൊക്കോ ഗൗഫ്, ആഷ്‌ലി ബാര്‍ട്ടി എന്നിവരും മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചു. റുമാനിയയുടെ സൊറാനാ കിര്‍സ്റ്റെയെ തോല്‍പ്പിച്ചാണ് ഗൗഫിന്റെ അടുത്ത റൗണ്ടിലേക്കുള്ള പ്രവേശനം. അടുത്ത റൗണ്ടില്‍ ഗൗഫിന്റെ എതിരാളി ജപ്പാന്റെ നയോമി ഓസ്‌കയാണ്. ചൈനയുടെ സെങിനെ തോല്‍പ്പിച്ചാണ്് ഓസ്‌ക മൂന്നാം റൗണ്ടില്‍ പ്രവേശിച്ചത്.
RELATED STORIES
പോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMTസ്വര്‍ണ വില 44,000 തൊട്ടു; വിവാഹ വിപണിയില്‍ ആശങ്ക
21 March 2023 5:06 AM GMTസര്‍ജിക്കല്‍ ഐസിയുവിലെ പീഡനം മനുഷ്യാവകാശ ലംഘനം; പ്രതിക്ക് കടുത്ത ശിക്ഷ ...
21 March 2023 4:31 AM GMTവിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMT