Tennis

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഡൊമനിക് തീമും പ്ലിസ്‌കോവയും മുന്നോട്ട്

മാര്‍ട്ടിനെസിനെ 7-5, 6-1, 6-3 സ്‌കോറിനാണ് മെദ്വദേവിന്റെ വിജയം.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഡൊമനിക് തീമും പ്ലിസ്‌കോവയും മുന്നോട്ട്
X

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ പുരുഷ വിഭാഗത്തില്‍ റഷ്യയുടെ നാലാം സീഡ് ഡാനിയല്‍ മെദ്വദേവ് അടുത്ത റൗണ്ടില്‍ കടന്നു. മാര്‍ട്ടിനെസിനെ 7-5, 6-1, 6-3 സ്‌കോറിനാണ് മെദ്വദേവിന്റെ വിജയം. മറ്റൊരു മല്‍സരത്തില്‍ ഓസ്‌ട്രേലിയന്‍ താരം അലക്‌സ് ബോള്‍ട്ടിനെ അഞ്ചാം സീഡ് ഡൊമനിക് തീം തോല്‍പ്പിച്ചു. നേരിട്ടുള്ള അഞ്ച് സെറ്റുകള്‍ക്കാണ് തീമിന്റെ വിജയം.

വനിതാ വിഭാഗത്തില്‍ രണ്ടാം സീഡ് കരോലിന പ്ലിസ്‌കോവ ജര്‍മ്മനിയുടെ ലോറ സിഗമണ്ടിനെ 6-3, 6-3 എന്ന സ്‌കോറിന് പരാജയപ്പെടുത്തി മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. മുന്‍ ലോക ഒന്നാം നമ്പര്‍ ആഞ്ജലിക്ക കെര്‍ബറും മൂന്നാം റൗണ്ട് ഉറപ്പിച്ചു. 6-3, 6-2 സെറ്റുകള്‍ക്ക് ഓസിസ് താരം പ്രിസ്‌കില ഹോണിനെയാണ് കെര്‍ബര്‍ തോല്‍പ്പിച്ചത്. സിമോണാ ഹാലപ്പും മൂന്നാം റൗണ്ടില്‍ കടന്നു. ഹാരിയറ്റ് ഡാര്‍ട്ടിനെ 6-2, 6-4നാണ് ഹാലപ്പ് മറികടന്നത്. റോജര്‍ ഫെഡറര്‍, നദാല്‍, ജോക്കോവിച്ച് എന്നിവര്‍ ഇന്ന് മൂന്നാം റൗണ്ട് പോരാട്ടങ്ങള്‍ക്കിറങ്ങും.


Next Story

RELATED STORIES

Share it