ട്രാന്‍സ്ഫര്‍ ജാലകം അടച്ചു; യൂറോപ്പിലെ വമ്പന്‍മാര്‍ പുതിയ തട്ടകത്തിലേക്ക്
പണം വാരിയെറിഞ്ഞ ന്യൂകാസില്‍ യുനൈറ്റഡ് നിരവധി താരങ്ങളെ ടീമിലെത്തിച്ച് നേട്ടം കൊയ്തു.

യൂറോപ്പിലെ ഫുട്‌ബോള്‍ താരങ്ങള്‍ക്കായുള്ള ജനുവരി ട്രാന്‍സ്ഫര്‍ ജാലകം കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി അവസാനിച്ചതോടെ പ്രമുഖ താരങ്ങള്‍ പുതിയ തട്ടകത്തിലേക്ക് ചേക്കേറി. ചില ക്ലബ്ബുകള്‍ വന്‍ നേട്ടമുണ്ടാക്കിയപ്പോള്‍ മറ്റു ചിലര്‍ക്ക് വിപണി വന്‍ നഷ്ടവുമുണ്ടാക്കി. പണം വാരിയെറിഞ്ഞ ന്യൂകാസില്‍ യുനൈറ്റഡ് നിരവധി താരങ്ങളെ ടീമിലെത്തിച്ച് നേട്ടം കൊയ്തു.

അന്റോണിയോ കോന്റെയുടെ ടോട്ടന്‍ഹാമും എട്ടോളം താരങ്ങളെ ടീമിലെത്തിച്ച് നില മെച്ചപ്പെടുത്തി. ട്രാന്‍സ്ഫര്‍ ജാലകം പൂര്‍ണ്ണ നഷ്ടമായത് ആഴ്‌സണലിനാണ്. മുന്‍ നിര താരങ്ങളെ നഷ്ടമായതിന് പുറമെ ഒരു താരത്തെയും ടീമിലെത്തിക്കാനും കഴിഞ്ഞില്ല. ഒരു താരത്തെയും ടീമിലെത്തിക്കാതെ റാള്‍ഫ് റാഗ്നിക്കിന്റെ മാഞ്ചസ്റ്റര്‍ യുനൈറ്റ്ഡ് വ്യത്യസ്തരുമായി.

അവസാന ദിവസത്തെ ഏറ്റവും വലിയ ട്വിസ്റ്റ് ഗബോണ്‍ താരവും ആഴ്‌സണലിന്റെ ഇതിഹാസ നായകനുമായ ഒബമയാങ് ബാഴ്‌സലോണയിലേക്ക് ചേക്കേറിയതാണ്. മാസങ്ങളോളമായി ആഴ്‌സണലുമായി ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് താരം ടീമിനായി കളിക്കാറില്ല. ടീമിന്റെ എക്കാലത്തെയും മികച്ച താരമാണ് ടീമിനോട് തെറ്റി വിടവാങ്ങിയത്.

ടോട്ടന്‍ഹാമിന്റെ ദെലെ അലി എവര്‍ട്ടണുമായി കരാറിലെത്തി. രണ്ടരവര്‍ഷത്തെ കരാറിലാണ് താരത്തെ എവര്‍ട്ടണ്‍ സ്വന്തമാക്കിയത്.അര്‍ജന്റീനന്‍ ഫോര്‍വേഡ് ജൂലായന്‍ അല്‍വാരസിനെ മാഞ്ചസ്റ്റര്‍ സിറ്റി 14 മില്ല്യണ്‍ യൂറോയ്ക്ക് വാങ്ങി. ലാറ്റിന്‍ അമേരിക്കയിലെ മികച്ച താരമാണ് റിവര്‍പ്ലേറ്റിന്റെ 22കാരനായ അല്‍വാരസ്.
യുവന്റസിന്റെ പ്രധാന താരമായിരുന്ന ആരോണ്‍ റാസി(വെയ്ല്‍സ്) സ്‌കോട്ടിഷ് ക്ലബ്ബ് റേയ്‌ഞ്ചേഴ്‌സിലേക്ക് ചേക്കേറി. ലോണടിസ്ഥാനത്തിലാണ് താരം റേയ്‌ഞ്ചേഴ്‌സിനായി കളിക്കുക. ജനുവരിയില്‍ നിരവധി താരങ്ങളെ ടീമിലെത്തിയ ന്യൂകാസില്‍ അവസാന ദിവസം ബ്രങ്ടണ്‍ന്റെ ഡാന്‍ ബേണ്‍, ആസ്റ്റണ്‍ വില്ലയുടെ മാറ്റ് ടാര്‍ഗറ്റ് എന്നിവരെയും സ്വന്തമാക്കി.

യുവന്റസിന്റെ കുലുസേവ്‌സകി(സ്വീഡന്‍), ബെന്റാന്‍കുര്‍(ഉറുഗ്വെ) എന്നിവരെ ടോട്ടന്‍ഹാം സ്വന്തമാക്കി. ലിയോണില്‍ നിന്ന് ലോണില്‍ കളിക്കുന്ന നഡോബെലെയെ ടോട്ടന്‍ഹാം വിട്ടുനല്‍കിയാണ് യുവന്റസ് ജോഡികളെ ടീമിലെത്തിച്ചത്. ടീമില്‍ ലോണില്‍ കളിച്ച ബ്രയാന്‍ ഗില്ലിനെ വലന്‍സിയക്ക് തന്നെ ടോട്ടന്‍ഹാം തിരിച്ചുനല്‍കി. അര്‍ജന്റീന്‍ മദ്ധ്യനിര താരം ജിവാനി ലോ സെല്‍സോ വിയ്യാറയലിലേക്ക് തന്നെ മടങ്ങി.
ഫുള്‍ഹാമിന്റെ യുവതാരം ഫാബിയോ കാര്‍വാലോയ്ക്ക് വേണ്ടി ലിവര്‍പൂള്‍ രംഗത്തുണ്ടായിരുന്നു. എന്നാല്‍ താരത്തെ ചെമ്പടയ്ക്ക് ടീമിലെത്തിക്കാനായില്ല. നേരത്തെ കൊളംബിയന്‍ താരം ലൂയിസ് ഡയസ്സിനെ ലിവര്‍പൂള്‍ ടീമിലെത്തിച്ചിരുന്നു. അതിനിടെ ബാഴ്‌സയുമായി ബന്ധം വഷളായ ഉസ്മാനെ ഡെംബലേയ്ക്ക് പിഎസ്ജിയിലേക്ക് ചേക്കേറാന്‍ കഴിഞ്ഞില്ല.
RELATED STORIES
കശ്മീരില് പിടിയിലായ ലഷ്കറെ പ്രവര്ത്തകന് ബിജെപി ഐടി സെല് തലവന്
3 July 2022 5:58 PM GMTഅരുംകൊലകള് ആഘോഷിക്കുന്നതാര്?
3 July 2022 5:31 PM GMTഉദയ്പൂര് കൊലയാളിക്ക് ബിജെപി വേദിയില് ആദരം; ചിത്രം പുറത്തുവിട്ട്...
3 July 2022 5:20 PM GMTചാലിയാറില് നീര്നായ ആക്രമണം; കുളിക്കാനിറങ്ങിയ രണ്ടുപേര്ക്ക്...
3 July 2022 5:07 PM GMTമുസ്ലിംകളേ നിങ്ങള് കീഴടങ്ങുന്നോ അതോ പൊരുതി വീഴുന്നോ? INQUEST |THEJAS ...
3 July 2022 4:54 PM GMTജീവനക്കാരുടെ 'മെഡിക്കല് അവധി';എയര് ഇന്ത്യയുടെ റിക്രൂട്ടിങ്...
3 July 2022 3:52 PM GMT