Special

ഇന്ത്യയില്‍ ഐഎസ്എല്‍ മാമാങ്കം; ആദ്യ അങ്കത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് എതിരാളി എടികെ

രാത്രി 7.30നാണ് മല്‍സരം.

ഇന്ത്യയില്‍ ഐഎസ്എല്‍ മാമാങ്കം; ആദ്യ അങ്കത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് എതിരാളി എടികെ
X


ഇന്ത്യന്‍ ഫുട്‌ബോളിന് ആവേശം കൊള്ളിക്കാന്‍ ഇന്ന് ഐഎസ്എല്‍ പൂരത്തിന് തുടക്കം. ഐഎസ്എല്ലിന്റെ എട്ടാം സീസണാണ് ഇന്ന് തുടക്കമാവുന്നത്. ഗോവയിലെ പ്രധാനപ്പെട്ട മൂന്ന് സ്റ്റേഡിയങ്ങളിലാണ് മല്‍സരം. കൊവിഡിനെ തുടര്‍ന്ന് ഇക്കുറിയും ഗോവയില്‍ തന്നെ മല്‍സരം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. കൊവിഡിനെ തുടര്‍ന്ന് ഇക്കുറിയും മല്‍സരത്തിന് കാണികള്‍ക്ക് പ്രവേശനമില്ല. 11 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 115 മല്‍സരങ്ങളാണ് അരങ്ങേറുക.ഇത്തവണ ടീമില്‍ ഇന്ത്യന്‍ താരങ്ങളാണ് കൂടുതലും അണിനിരക്കുക. വിദേശ നയമുള്ളതിനാല്‍ നാല് വിദേശ താരങ്ങളാണ് കളിക്കുക.


ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ റണ്ണര്‍അപ്പായ എടികെ മോഹന്‍ ബഗാനും കഴിഞ്ഞ തവണ 10ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കേരളാ ബ്ലാസ്റ്റേഴ്‌സും തമ്മിലാണ് പോരാട്ടം. രാത്രി 7.30നാണ് മല്‍സരം.


കഴിഞ്ഞ കുറച്ച് സീസണുകളിലായി മോശം ഫോം തുടരുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇക്കുറി അതില്‍ മാറ്റം വരുത്താനുറച്ചാണ് ഇറങ്ങുന്നത്.പുതിയ കോച്ച് ഇവാന്‍ വുകാമനോവിച്ച് ബ്ലാസ്‌റ്റേഴ്‌സിനായി മായാജാലം തീര്‍ക്കുമോ എന്ന് കണ്ടറിയാം. ടീമിലെ വിദേശതാരങ്ങളെല്ലാം ഇക്കുറി പുതിയ സൈനിങുകളാണ്. അല്‍വാരോ വാസ്‌ക്വസ്, എനെസ് സിപ്പോവിച്ച, ജോര്‍ജ്ജ് പെരേര ഡയസ്, അഡ്രിയാന്‍ ലൂണ, മാര്‍ക്കോ ലെസ്‌കോവിച്ച്, ചെഞ്ചോ എന്നിവരാണ് വിദേശതാരങ്ങള്‍. ക്യാപ്റ്റന്‍ ഗോവയുടെ ജെസെല്‍ കര്‍ണെയ്‌റോയാണ്.കെ പി രാഹുല്‍, സഹല്‍ അബ്ദുല്‍ സമദ്, കെ പ്രശാന്ത്, നിഷു കുമാര്‍, സന്ദീപ് സിങ്, അബ്ദുല്‍ ഹക്കു, അബിനോ ഗോമസ് എന്നീ താരങ്ങളും ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രധാന പ്രതീക്ഷകളാണ്.


കഴിഞ്ഞ തവണ മുംബൈയോട് കൈയ്യെത്തുംദൂരത്ത് കൈവിട്ട കിരീടം ഇക്കുറി സ്വന്തമാക്കാനാണ് എടികെ ഇറങ്ങുന്നത്.റോയ് കൃഷ്ണയാണ് എടികെയുടെ ക്യാപ്റ്റന്‍. ശക്തമായ വിദേശ താര നിരയും ടീമിനൊപ്പമുണ്ട്. ഇരുവരും 14 തവണ ഏറ്റുമുട്ടിയപ്പോള്‍ അഞ്ച് തവണം ബഗാനും നാല് തവണ ബ്ലാസ്‌റ്റേഴ്‌സും ജയിച്ചിരുന്നു.




Next Story

RELATED STORIES

Share it