Special

കൊവിഡ് വ്യാപനം; ഐപിഎല്ലില്‍ നിന്ന് വിദേശ താരങ്ങള്‍ കൊഴിഞ്ഞു പോവുന്നു

ആര്‍സിബിയും താരങ്ങളുടെ പിന്‍വാങ്ങല്‍ സ്ഥിരീകരിച്ചു.

കൊവിഡ് വ്യാപനം; ഐപിഎല്ലില്‍ നിന്ന് വിദേശ താരങ്ങള്‍ കൊഴിഞ്ഞു പോവുന്നു
X


ചെന്നൈ: ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഐപിഎല്ലില്‍ ഉള്ള വിദേശ താരങ്ങള്‍ നാട്ടിലേക്ക് തിരിക്കുന്നു. ഏറ്റവും ഒടുവിലായി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ആഡം സാമ്പയും കെയ്ന്‍ റിച്ചാര്‍ഡ്‌സണും ആണ് ഐപിഎല്‍ വിടുന്നത്. നേരത്തെ രാജസ്ഥാന്‍ റോയല്‍സിന്റെ ആന്‍ഡ്രു ടൈയും ഡല്‍ഹിയുടെ ആര്‍ അശ്വിനും, ലിയാം ലിവങ്‌സറ്റണും ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്‍മാറിയിരുന്നു. ആര്‍സിബിയും താരങ്ങളുടെ പിന്‍വാങ്ങല്‍ സ്ഥിരീകരിച്ചു. ഭീതിജനകമായ സാഹചര്യത്തില്‍ കുടുംബത്തോടൊപ്പം കഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചാണ് ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്‍വാങ്ങിയത്.


വ്യക്തിപരമായ കാരണങ്ങളാണ് താരങ്ങള്‍ ചൂണ്ടികാട്ടുന്നതെങ്കിലും ഇന്ത്യയിലെ കൊവിഡ് വ്യാപനമാണ് കൊഴിഞ്ഞുപോക്കിന് പിന്നില്‍. ഇന്ത്യയിലെ നിലവിലെ സ്ഥിതിയെ അടിസ്ഥാനപ്പെടുത്തി ഐപിഎല്‍ നിര്‍ത്തിവയ്ക്കണമെന്ന് ആദം ഗില്‍ക്രിസ്റ്റ്, ഷുഹൈബ് അക്തര്‍ തുടങ്ങിയ മുന്‍ കാല താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇതിനോടകം പല രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ള ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയിരുന്നു. ഐപിഎല്‍ കഴിഞ്ഞാല്‍ വിദേശ താരങ്ങള്‍ ഇന്ത്യയില്‍ കുടുങ്ങിയേക്കുമെന്ന ആശങ്കയും അവര്‍ക്കുണ്ട്. ഇതേ തുടര്‍ന്നാണ് പലതാരങ്ങളും മുന്‍കൂട്ടി രാജ്യം വിടുന്നത്.

കൂടുതല്‍ വിദേശ താരങ്ങള്‍ അടുത്ത ദിവസങ്ങളിലായി ഐപിഎല്‍ വിടുമെന്ന സൂചനയുമുണ്ട്. ഓസിസ് താരങ്ങളാണ് ഐപിഎല്ലില്‍ കൂടുതതല്‍ കളിക്കുന്നത്. ഇവര്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്‍വാങ്ങുന്ന പക്ഷം ഐപിഎല്‍ ഒഴിവാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഐപിഎല്‍ ഫൈനല്‍ നടക്കുമ്പോഴേക്കും ഇന്ത്യയിലെ കൊവിഡ് വ്യാപനം രൂക്ഷമായേക്കും. രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വന്നാല്‍ താരങ്ങള്‍ ഇന്ത്യയിലാവുമെന്ന ആശങ്ക അതത് ക്രിക്കറ്റ് ബോര്‍ഡുകളും പങ്കുവയ്ക്കുന്നുണ്ട്.




Next Story

RELATED STORIES

Share it