Special

ഐപിഎല്‍ മെഗാലേലം; ആദ്യ ദിനം നേട്ടമുണ്ടാക്കിയവര്‍

നിതേഷ് റാണയെയും നിലനിര്‍ത്താന്‍ കെകെആറിനായി.

ഐപിഎല്‍ മെഗാലേലം; ആദ്യ ദിനം നേട്ടമുണ്ടാക്കിയവര്‍
X


ബെംഗളൂരു: ഐപിഎല്‍ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ ലേലത്തില്‍ 10 ഫ്രാഞ്ചൈസികള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ചിലര്‍ വന്‍ നേട്ടങ്ങള്‍ കൊയ്തപ്പോള്‍ മറ്റ് ചിലര്‍ക്ക് താല്‍ക്കാലിക ആശ്വാസവും. കഴിഞ്ഞ തവണ റീലിസ് ചെയ്ത ചില താരങ്ങളെ നിലനിര്‍ത്താനായിരുന്നു പ്രധാന പോരാട്ടം. ഇതില്‍ ജയം കണ്ടത് പ്രധാനമായും മുംബൈ ആയിരുന്നു. ഇഷാനെ കിഷനെ 15 കോടി നല്‍കി തിരിച്ചെടുക്കാന്‍ അവര്‍ക്കായി. പഞ്ചാബ് കിങ്‌സിന്റെ പ്രധാന താരമായിരുന്ന ഷാരൂഖ് ഖാനെ അവര്‍ക്ക് വീണ്ടും ടീമിലെത്തിക്കാനായി. ഒമ്പത് കോടിയാണ് താരത്തിന്റെ വില.


ചെന്നൈ സൂപ്പര്‍ കിങ്‌സ് അവരുടെ സ്വന്തം ദീപക് ചാഹറിനെ നിലനിര്‍ത്തിയത് 14 കോടിക്കാണ്. കഴിഞ്ഞ തവണ റിലീസ് ചെയ്ത താരത്തിനായി ഇന്ന് കടുത്ത മല്‍സരമാണ് നടന്നത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വില കൂടിയ ബൗളര്‍ എന്ന റെക്കോഡ് ദീപക് ഇന്ന് തന്റെ പേരിലാക്കി. നാല് ടീമുകളാണ് താരത്തിനായി വലയെറിഞ്ഞത്.


കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനായി കഴിഞ്ഞ തവണ മിന്നും പ്രകടനം കാഴ്ച വച്ച ശിവം മാവിയെ അവര്‍ തിരിച്ചെടുത്തത് 7.25 കോടി മുടക്കിയാണ്. നിതേഷ് റാണയെയും നിലനിര്‍ത്താന്‍ കെകെആറിനായി.ശ്രേയസ് അയ്യരെ പുതുതായി എത്തിക്കാനായതാണ് അവരുടെ പ്രധാന നേട്ടം.


നിലവില്‍ ട്വന്റയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന ശ്രീലങ്കന്‍ ഓള്‍ റൗണ്ടര്‍ വനിന്ദു ഹസരന്‍ങ്കയ്ക്കായി കടുത്ത മല്‍സരം നടന്നു. ഹസരന്‍ങ്കയെ 10.75 കോടി മുടക്കിയാണ് ആര്‍സിബി നിലനിര്‍ത്തിയത്.


രാജസ്ഥാന്‍ റോയല്‍സിനും ഇന്നത്തെ ലേലത്തില്‍ മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ കഴിഞ്ഞു. റിലീസ് ചെയ്ത താരങ്ങളെ ടീമില്‍ നിലനിര്‍ത്താനുള്ള തീരുമാനം രാജസ്ഥാന് ഇല്ലായിരുന്നു. ഇക്കാരണത്താല്‍ നിരവധി പുതിയ താരങ്ങളെ ടീമിലേക്കെത്തിക്കാന്‍ അവര്‍ക്കായി. നിലവിലെ ഇന്ത്യയുടെ സ്റ്റാര്‍ ബൗളറായ പ്രസിദ്ധ് കൃഷ്ണയ്ക്കായി വലിയ മല്‍സരം തന്നെ നടന്നു. ഒടുവില്‍ പ്രസിദ്ധിനെ വീഴ്ത്തിയത് രാജസ്ഥാന്‍ റോയ്ല്‍സാണ്. 10 കോടിക്കാണ് പ്രസിദ്ധിനെ ആര്‍ആര്‍ വാങ്ങിയത്. പുതിയ ഫ്രാഞ്ചൈസി ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസ് നിരവധി വമ്പന്‍മാരെയും വീശിപ്പിടിച്ചു.


ഗുജറാത്ത് ടൈറ്റന്‍സിന് കാര്യമായി നേട്ടം ലഭിച്ചില്ല. മുന്‍ താരങ്ങളെ നിലനിര്‍ത്താന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ശ്രമിച്ചെങ്കിലും അത് നടന്നില്ല. ധവാന്‍, ശ്രേയസ് അയ്യര്‍, കഗിസോ റബാദെ എന്നിവരെ അവര്‍ക്ക് പിടിച്ചുവയ്ക്കാന്‍ കഴിഞ്ഞില്ല. റബാദെയെ പഞ്ചാബ് കിങ്‌സാണ് സ്വന്തമാക്കിയത്.


ന്യൂസിലന്റിന്റെ ലോക്കി ഫെര്‍ഗൂസണെ ഗുജറാത്ത് ലയണ്‍സ് ടീമിലെത്തിച്ചു. 10കോടിക്കാണ് താരത്തെ ഉറപ്പിച്ചത്. പഞ്ചാബ് കിങ്സിന്റെ തകര്‍പ്പന്‍ ഫിനിഷറായ നിക്കോളസ് പൂരനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിച്ചു. 10.75 കോടിയാണ് താരത്തിന്റെ വില.




Next Story

RELATED STORIES

Share it