Special

മാഡ്രിഡില്‍ ഇന്ന് എല്‍ ക്ലാസ്സിക്കോ പോര്

രാത്രി 12.30ന് നടക്കുന്ന മല്‍സരം റയലിന്റെ ഹോം ഗ്രൗണ്ടിലാണ്.

മാഡ്രിഡില്‍ ഇന്ന് എല്‍ ക്ലാസ്സിക്കോ പോര്
X


മാഡ്രിഡ്: യൂറോപ്പ്യന്‍ ഫുട്‌ബോളിലെ ഏറ്റവും മികച്ച പോരാട്ടത്തിനാണ് ഇന്ന് മാഡ്രിഡ് സാക്ഷിയാവുന്നത്. സ്പാനിഷ് ലീഗിലെ ചിരവൈരികളായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും നേര്‍ക്ക് നേര്‍ വരുന്ന എല്‍ ക്ലാസ്സിക്കോയ്ക്കാണ് മാഡ്രിഡ് ഒരുങ്ങുന്നത്. രാത്രി 12.30ന് നടക്കുന്ന മല്‍സരം റയലിന്റെ ഹോം ഗ്രൗണ്ടിലാണ്. സ്പാനിഷ് ലീഗില്‍ കിരീട പോരാട്ടത്തിലെ നിര്‍ണ്ണായക ശക്തികളാണ് ഇന്ന് നേര്‍ക്ക് നേര്‍ വരുന്നത്. ഇന്ന് ജയിച്ചാല്‍ രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണയ്ക്ക് ഒന്നാമതെത്താം. മൂന്നാം സ്ഥാനത്തുള്ള റയല്‍ ജയിക്കുന്ന പക്ഷം അവര്‍ക്കും ഒന്നാം സ്ഥാനത്തേക്ക് കയറാം.

കഴിഞ്ഞ 10 മല്‍സരങ്ങളില്‍ തോല്‍വിയറിയാത്ത ബാഴ്‌സലോണയെ പരാജയപ്പെടുത്താന്‍ റയലിന് ഇന്ന് നന്നേ വിയര്‍ക്കേണ്ടി വരും. കൂടാതെ എവേ മല്‍സരങ്ങളിലെ മികച്ച ഫോമും ബാഴ്‌സയ്ക്ക് തുണയാവും. റയലും ലീഗില്‍ ഭേദപ്പെട്ട പ്രകടനത്തോടെയാണ് വരുന്നത്. ബെന്‍സിമ തന്നെയാണ് അവരുടെ തുരുപ്പ് ചീട്ട്. എന്നാല്‍ ക്യാപ്റ്റന്‍ റാമോസിന്റെ കുറവ് റയലിനെ സാരമായി ബാധിക്കും. വിനീഷ്യസ് ജൂനിയര്‍, ലൂക്കാ മൊഡ്രിക്ക് എന്നിവരും മികച്ച ഫോമിലാണ്. അവസാനമായി രണ്ട് തവണ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ റയലിനായിരുന്നു ജയം. കുറച്ച് കാലങ്ങളായി എല്‍ ക്ലാസ്സിക്കോയില്‍ ഗോളിടക്കാത്ത മെസ്സി ഇന്ന് ഫോമിലേക്കുയരുമെന്നാണ് കോച്ച് കോമാന്റെ വിലയിരുത്തല്‍. കോമാന്‍ ചുമതലയേറ്റതിന് ശേഷമുളള ആദ്യ എല്‍ ക്ലാസ്സിക്കോയാണിത്.




Next Story

RELATED STORIES

Share it