സോഷ്യല്‍ മീഡിയയില്‍ അല്‍ നസര്‍-റൊണാള്‍ഡോ തരംഗം; ക്ലബ്ബിനെ കുറിച്ച് അറിയേണ്ടതെല്ലാം

റിയാദ്: ചരിത്രത്തിലെ ഏറ്റവും വലിയ സൈനിങ് നടത്തിയ സൗദി ക്ലബ്ബ് അല്‍ നസറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ സൈന്‍ ചെയ്തതോടെയാണ് അല്‍ നസര്‍ സോഷ്യല്‍ മീഡിയയില്‍ താരമാവുന്നത്. അല്‍ നസറിന്റെ ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളിലാണ് വന്‍ കുതിച്ച് ചാട്ടം. നേരത്തെ 8.60 ലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ക്ലബ്ബിന് നിലവില്‍ 3.1 മില്ല്യണ്‍ ഫോളോവേഴ്‌സായി. റൊണാള്‍ഡോയെ കഴിഞ്ഞ ദിവസം സൈന്‍ ചെയ്ത വാര്‍ത്ത പുറത്ത് വിട്ടതോടെയാണ് ക്ലബ്ബിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കുതിച്ച് ചാട്ടമുണ്ടായത്.
നേരത്തെ ഫേസ്ബുക്കില്‍ 1.74 ലക്ഷം ഫോളോവര്‍മാരുണ്ടായിരുന്ന ക്ലബ്ബിന് ഇപ്പോള്‍ 6.61 ലക്ഷം പേരാണ് ഫോളോവേഴ്‌സായുള്ളത്. ട്വിറ്ററിലും സമാനമായ കുതിച്ച് ചാട്ടം ഉണ്ടായി. 90,000 ഫോളോവേഴ്‌സില്‍ നിന്ന് 4.37 ലക്ഷമാണ് ട്വിറ്ററിലെ വര്‍ദ്ധന. രണ്ട് വര്‍ഷത്തെ കരാറിലാണ് താരം ഒപ്പ് വച്ചത്. 1950 കോടിയ്ക്കാണ് സൈനിങ്.
അല്‍ നസര്‍ എഫ് സി
സൗദി തലസ്ഥാനമായ റിയാദ് കേന്ദ്രീകരിച്ചുള്ള ക്ലബ്ബാണ് അല്‍ നസര്‍.1955ലാണ് ക്ലബ്ബ് രൂപീകരിച്ചത്. സൗദിയിലെ പ്രധാനപ്പെട്ട ലീഗായ സൗദി പ്രൊഫഷണല്‍ ലീഗിലാണ് അല്‍ നസര്‍ കളിക്കുന്നത്. റിയാദിലെ മര്‍സൂല്‍ പാര്‍ക്കാണ് ഹോം ഗ്രൗണ്ട്. മഞ്ഞയും നീലയും അടങ്ങിയതാണ് ജെഴ്‌സിയുടെ നിറം. സൗദി പ്രൊഫഷണല്‍ ലീഗില്‍ 18 ടീമുകളാണ് കളിക്കുന്നത്. എട്ട് തവണ അല്‍ നസര്‍ ലീഗ് ചാംപ്യന്‍മാരായിട്ടുണ്ട്. 2018-19 സീസണുകളിലാണ് അവസാനമായി ലീഗ് കിരീടം നേടിയത്. കഴിഞ്ഞ സീസണില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ലീഗ് കിരീടവും എഎഫ്‌സി ചാംപ്യന്‍സ് ലീഗ് യോഗ്യതയും ലക്ഷ്യം വച്ചാണ് സൗദി റൊണാള്‍ഡോയെ ടീമിലെത്തിച്ചിരിക്കുന്നത്. അല്‍ നസറിനെ പ്രതിനിധീകരിക്കുന്ന മജീദ് അബ്ദുല്ലയാണ് ക്ലബ്ബിന്റെ ടോപ് സ്‌കോറര്‍. മുന്‍ പോര്‍ച്ചുഗ്രീസ് ഫുട്‌ബോളര്‍ പെഡ്രോ ഇമാനുവല്‍ ആണ് ക്ലബ്ബിന്റെ മാനേജര്‍.
RELATED STORIES
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന്‍ ...
21 March 2023 5:12 PM GMT'ഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളില്‍' ട്വീറ്റിനു പിന്നാലെ...
21 March 2023 5:08 PM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMT