Others

മുന്‍ ഇന്ത്യന്‍ ഹോക്കി താരവും ലിയാണ്ടര്‍ പേസിന്റെ പിതാവുമായ വീസ് പേസ് അന്തരിച്ചു

മുന്‍ ഇന്ത്യന്‍ ഹോക്കി താരവും ലിയാണ്ടര്‍ പേസിന്റെ പിതാവുമായ വീസ് പേസ് അന്തരിച്ചു
X


കൊല്‍ക്കത്ത:
മുന്‍ ഇന്ത്യന്‍ ഹോക്കി താരവും, 1972-ലെ മ്യൂണിക്ക് ഒളിംപിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീം അംഗവും, ടെന്നീസ് താരം ലിയാണ്ടര്‍ പേസിന്റെ പിതാവുമായ വീസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. ഏറെ നാളായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. കൊല്‍ക്കത്തയിലെ വൂഡ്ലാന്‍ഡസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

ഇന്ത്യന്‍ കായികരംഗത്ത് പല മേഖലകളിലും പ്രവര്‍ത്തിച്ച വ്യക്തിയാണ് വീസ് പേസ്. ഇന്ത്യന്‍ ഹോക്കി ടീമില്‍ മിഡ്ഫീല്‍ഡറായിരുന്ന അദ്ദേഹം, ഫുട്ബോള്‍, ക്രിക്കറ്റ്, റഗ്ബി തുടങ്ങിയ കളികളിലും മികവ് തെളിയിച്ചു. 1996 മുതല്‍ 2002 വരെ ഇന്ത്യന്‍ റഗ്ബി ഫുട്ബോള്‍ യൂണിയന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it