Others

ഡെഡ്മാന്‍ അണ്ടര്‍ടേക്കര്‍ വിരമിച്ചു

ട്വിറ്ററിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഡബ്ല്യൂഡബ്ല്യൂഇയും അണ്ടര്‍ടേക്കറുടെ വിരമിക്കല്‍ സ്ഥിരീകരിച്ചു.

ഡെഡ്മാന്‍ അണ്ടര്‍ടേക്കര്‍ വിരമിച്ചു
X

ന്യൂയോര്‍ക്ക്: ഡെഡ്മാന്‍ എന്നറിയപ്പെടുന്ന റിങ്ങിലെ അണ്ടര്‍ടേക്കറുടെ ഇടി കാണാന്‍ ഇനി ആരാധകര്‍ക്കാവില്ല. ഡബ്ല്യൂഡബ്ല്യൂഇയില്‍നിന്നും താന്‍ വിരമിക്കുകയാണെന്ന് അണ്ടര്‍ടേക്കര്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഡബ്ല്യൂഡബ്ല്യൂഇയും അണ്ടര്‍ടേക്കറുടെ വിരമിക്കല്‍ സ്ഥിരീകരിച്ചു. ഇനി ഒരു തിരിച്ചുവരവുണ്ടാവുമോ എന്ന കാര്യം പറയാന്‍ അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഏഴുതവണ ലോക ചാംപ്യനായിട്ടുള്ള ദി അണ്ടര്‍ടേക്കര്‍ 1990 ലാണ് ഡബ്ല്യൂഡബ്ല്യൂഇയില്‍ ചേര്‍ന്നത്. 12 തവണ സ്ലാമി അവാര്‍ഡ് നേടിയ അണ്ടര്‍ടേക്കര്‍ ഒരു പ്രാവശ്യം റോയല്‍ റാംബിള്‍ നേടുകയും ആറുതവണ ടീം ഇനത്തില്‍ കിരീടം നേടുകയും ചെയ്തിട്ടുണ്ട്. മാര്‍ക്ക് വില്യന്‍ കലാവെ എന്നറിയപ്പെടുന്ന അണ്ടര്‍ടേക്കറുടെ അവസാന മല്‍സരം ദി ലാസ്റ്റ് റൈഡ് ആയിരുന്നു.

Next Story

RELATED STORIES

Share it