Others

സംസ്ഥാന സീനിയര്‍ സോഫ്റ്റ് ബോള്‍ ചാംപ്യന്‍ഷിപ്പ് മലപ്പുറവും, എറണാകുളവും ജേതാക്കള്‍

സംസ്ഥാന സീനിയര്‍ സോഫ്റ്റ് ബോള്‍ ചാംപ്യന്‍ഷിപ്പ് മലപ്പുറവും, എറണാകുളവും ജേതാക്കള്‍
X

തിരുവനന്തപുരം: സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന 25മാത് സംസ്ഥാന സീനിയര്‍ സോഫ്റ്റ് ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ മലപ്പുറവും, വനിതാ വിഭാഗത്തില്‍ എറണാകുളവും ജേതാക്കളായി. ഫൈനല്‍ ലീഗ് മത്സരങ്ങളില്‍ മുഴുവന്‍ മത്സരങ്ങളും ജയിച്ചാണ്

ഇരു ടീമുകളും ജേതാക്കളായത്. കൊവിഡ് പശ്ചാത്തലത്തില്‍ നാല് സോണുകളില്‍ വെച്ച് നടന്ന മത്സരങ്ങളില്‍ വിജയിച്ച ടീമുകളായ പുരുഷ വിഭാഗത്തില്‍ കോഴിക്കോട്, പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ, ടീമുകളും, വനിതാ വിഭാഗത്തില്‍ കോഴിക്കോട്, എറണാകുളം, മലപ്പുറം, തിരുവനന്തപുരം ടീമുകളുമാണ് ഏറ്റുമുട്ടിയത്.

പുരുഷ ലീഗ് മത്സരത്തില്‍ ആലപ്പുഴ പത്തനംതിട്ട (11), മലപ്പുറം കോഴിക്കോട് (33) മത്സരങ്ങള്‍ സമനിലയില്‍ ആയപ്പോള്‍, മലപ്പുറം ആലപ്പുഴയെ (4), പത്തനംതിട്ട കോഴിക്കോടിനെ ( 41),കോഴിക്കോട് ആലപ്പുഴയെ (53), മലപ്പുറം പത്തനംതിട്ടയെ(90 )ത്തിനും പരാജയപ്പെടുത്തി. വനിതാ വിഭാഗത്തില്‍ മലപ്പുറം കോഴിക്കോടിനെ (50), എറണാകുളം തിരുവനന്തപുരത്തെ (54), കോഴിക്കോട് തിരുവനന്തപുരത്തെ (85), എറണാകുളം മലപ്പുറത്തെ (10), മലപ്പുറം തിരുവനന്തപുരത്തെ (70), എറണാകുളം കോഴിക്കോടിനെ (63)എന്നിങ്ങനെ പരാജയപ്പെടുത്തി.

വിജയികള്‍ക്ക് സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അനില്‍ എ ജോണ്‍സണ്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.കെ കെ വേണു അധ്യക്ഷത വഹിച്ച ചടങ്ങില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് പ്രഫ. പി മാത്യു, വൈസ് പ്രസിഡന്റ് സിഎല്‍ ഹമിദ്, ഇന്റര്‍നാഷനല്‍ താരം വിനോദ്, സിബു ശിവദാസ്, ഷാഹുല്‍ ഹമീദ്, മോന്‍സി, സുജിത് പ്രഭാകര്‍ തുടങ്ങിയര്‍ പങ്കെടുത്തു.





Next Story

RELATED STORIES

Share it