സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം: സെലക്ഷന്‍ ട്രയല്‍ ഫെബ്രുവരി ഒന്നിന്
സംസ്ഥാന കായിക യുവജന കാര്യാലയം സംഘടിപ്പിക്കുന്ന സെലക്ഷന്‍ എറണാകുളം മഹാരാജാസ് കോളജ് സ്‌റ്റേഡിയത്തിലാണ് നടക്കുക.ഏഴ്, എട്ട്, ഒമ്പത്, പ്ലസ്‌വണ്‍/ വിഎച്ച്എസ്ഇ ക്ലാസുകളിലേക്കാണ് പ്രവേശനം.

കൊച്ചി: കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലേക്കും ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലേക്കും 2019-20 അധ്യയനവര്‍ഷത്തേക്കുള്ള പ്രവേശനത്തിന് ജില്ലാതല സെലക്ഷന്‍ ട്രയല്‍ ഫെബ്രുവരി ഒന്നിന് നടക്കും. സംസ്ഥാന കായിക യുവജന കാര്യാലയം സംഘടിപ്പിക്കുന്ന സെലക്ഷന്‍ എറണാകുളം മഹാരാജാസ് കോളജ് സ്‌റ്റേഡിയത്തിലാണ് നടക്കുക.ഏഴ്, എട്ട്, ഒമ്പത്, പ്ലസ്‌വണ്‍/ വിഎച്ച്എസ്ഇ ക്ലാസുകളിലേക്കാണ് പ്രവേശനം.
അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ് ബോള്‍, വോളിബോള്‍, തായ്‌ക്കൊണ്ടോ, റസ്‌ലിങ്, ഹോക്കി, വെയ്റ്റ്‌ലിഫ്റ്റിങ്, ജൂഡോ എന്നീ കായിക ഇനങ്ങളിലാണ് തിരഞ്ഞെടുപ്പ്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ജനനത്തിയ്യതി തെളിയിക്കുന്ന രേഖയും ഫോട്ടോയും ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി ഒന്നിന് എറണാകുളം മഹാരാജാസ് കോളജ് സ്‌റ്റേഡിയത്തില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ www.sportskerala.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
RELATED STORIES
വീട്ടുവാടകയ്ക്ക് 18 ശതമാനം ജിഎസ്ടി; ബാധകമാവുക ആര്‍ക്കെല്ലാം ?
12 Aug 2022 3:10 PM GMTബിസിനസ് വ്യാപിപ്പിക്കാന്‍ ഒരുങ്ങി ലുലുഗ്രൂപ്പ്; ഇന്ത്യയില്‍ പുതുതായി...
6 Aug 2022 12:39 PM GMTസ്മാര്‍ട്ട്, പ്രീമിയം സ്വിച്ച് ശ്രേണി 'സിഗ്നിയ ഗ്രാന്‍ഡ്'...
5 Aug 2022 1:38 PM GMTഎസ്ബിഐ സെര്‍വര്‍ തകരാറിലായി; യുപിഐ പണമിടപാടുകള്‍ തടസ്സപ്പെട്ടു
5 Aug 2022 9:30 AM GMTനോക്കിയ 8210 4ജി ഇന്ത്യയില്‍ അവതരിപ്പിച്ചു
5 Aug 2022 4:41 AM GMTകേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഓണം ഓഫറുകളുമായി ടാറ്റ മോട്ടോഴ്സ്
4 Aug 2022 4:52 PM GMT