സ്‌പൈക് ആന്‍ഡ് ബ്ലോക്ക് വോളിബോള്‍ : ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയ്ക്ക് കിരീടം

ഫൈനലില്‍ അവര്‍ എസ്എന്‍ജിഎസ്ടി, മാഞ്ഞാലിയെ (1025), (1125) എന്ന സ്‌കോറിന് പരാജയപ്പെടുത്തി.

സ്‌പൈക് ആന്‍ഡ് ബ്ലോക്ക് വോളിബോള്‍ : ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയ്ക്ക് കിരീടം

കൊച്ചി: പ്രോ വോളിബോള്‍ ടീമായ കൊച്ചി ബ്ലൂ സ്‌പൈക്കേര്‍സ്, കളമശ്ശേരി കുസാറ്റ് സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച 'സ്‌പൈക് ആന്‍ഡ് ബ്ലോക്ക്' വോളിബോള്‍ ടൂര്‍ണമെന്റില്‍ ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട ചാംപ്യന്‍മാരായി. ഫൈനലില്‍ അവര്‍ എസ്എന്‍ജിഎസ്ടി, മാഞ്ഞാലിയെ (1025), (1125) എന്ന സ്‌കോറിന് പരാജയപ്പെടുത്തി.

സെമി ഫൈനലില്‍ ക്രൈസ്റ്റ് കോളജ്, കെ ഇ കോളജ് കോട്ടയത്തിനെയും, എസ്എന്‍ജിഎസ്ടി, ഡി പോള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയെയും തോല്‍പിച്ചാണ് ഫൈനലില്‍ എത്തിയത്. വിജയികള്‍ക് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനും ബ്ലൂ സ്‌പൈകെര്‍സ് താരവുമായ മോഹന്‍ ഉക്ര പാണ്ഡ്യന്‍ ട്രോഫികള്‍ വിതരണം ചെയ്തു. അന്‍വര്‍ സാദത്ത് എംഎല്‍എ പങ്കെടുത്തു.

Tomy Mathew

Tomy Mathew

Our Contributor help bring you the latest article around you


RELATED STORIES

Share it
Top