Others

ഹോക്കി പരമ്പരയ്ക്കായി പാകിസ്താന്‍ ടീം ഇന്ത്യയിലേക്ക്

ഹോക്കി പരമ്പരയ്ക്കായി പാകിസ്താന്‍ ടീം ഇന്ത്യയിലേക്ക്
X

ന്യൂഡല്‍ഹി: പാക്ക് ടീം ഹോക്കി മല്‍സരത്തിനായി ഇന്ത്യയിലേക്ക്. അടുത്ത മാസം നടക്കുന്ന ഏഷ്യാ കപ്പ് പോരാട്ടത്തിനായാണ് പാക് ടീം ഇന്ത്യയിലെത്തുന്നത്. ലോകകപ്പ് മല്‍സരങ്ങള്‍ കളിക്കാന്‍ പാകിസ്താന്റെ ജൂനിയര്‍ ടീമും ഇന്ത്യയിലേക്ക് വരുന്നുണ്ട്. കേന്ദ്ര കായിക മന്ത്രാലയം അധികൃതരാണ് പാക് ടീമിന്റെ വരവ് വ്യക്തമാക്കിയത്.

എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലും പാകിസ്താന്‍ ഹോക്കി ടീമിനു ഇന്ത്യന്‍ മണ്ണില്‍ കളിക്കുന്നതിനു വിലക്കില്ലെന്നാണ് കേന്ദ്രം നല്‍കുന്ന സൂചനകള്‍. ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 7 വരെ ബിഹാറിലെ രാജഗിരിയിലാണ് ഏഷ്യ കപ്പ് ഹോക്കി. ജൂനിയര്‍ ലോകകപ്പ് പോരാട്ടം നവംബര്‍ 28 മുതല്‍ ഡിസംബര്‍ 10 വരെ തമിഴ്നാട്ടിലെ ചെന്നൈ, മധുരൈ എന്നിവിടങ്ങളിലായാണ് അരങ്ങേറുന്നത്.




Next Story

RELATED STORIES

Share it