ഒളിംപിക്സ് 2024 : സ്വര്ണം തേടി നീരജ് ഇന്നിറങ്ങും; ഹോക്കിയില് വെങ്കലത്തിനായി ഇന്ത്യയും
പാരീസ്: പാരീസ് ഒളിംപിക്സ് 13ാം ദിനത്തിലേക്ക് കടക്കവെ ഇന്ത്യക്ക് നിരാശയാണ് ഫലം. മൂന്ന് മെഡലുകളാണ് ഇതുവരെ ഇന്ത്യക്ക് നേടാനായത്. പ്രതീക്ഷ നല്കിയ പല താരങ്ങളും നിരാശപ്പെടുത്തി പുറത്താവുകയും ചെയ്തിരിക്കുകയാണ്. വനിതകളുടെ ഗുസ്തിയില് വിനേഷ് ഫോഗട്ട് ഫൈനലില് കടന്നതോടെ എല്ലാവരും വെള്ളി മെഡല് ഉറപ്പിച്ചതാണ്. എന്നാല് ഭാരക്കൂടുതലിനെത്തുടര്ന്ന് താരത്തെ അയോഗ്യ ആക്കിയതോടെ മെഡലില്ലാതെ മടങ്ങേണ്ടി വന്നിരിക്കുകയാണ്.
ഇന്ന് ഇന്ത്യക്ക് രണ്ട് മെഡല് സാധ്യതകളാണ് സജീവമായിട്ടുള്ളത്. നീരജ് ചോപ്ര പുരുഷന്മാരുടെ ജാവലിന് ത്രോയില് ഫൈനലിനിറങ്ങും. ഇന്ത്യക്ക് വലിയ സ്വര്ണ്ണ മെഡല് പ്രതീക്ഷ നല്കുന്ന താരമാണ് നീരജ് ചോപ്ര. ആദ്യ ത്രോയില്ത്തന്നെ അദ്ദേഹം ഫൈനല് യോഗ്യത നേടിയെടുത്തിരുന്നു. പുരുഷന്മാരുടെ ഹോക്കിയില് സെമിയില് തോറ്റ ഇന്ത്യക്ക് ഇന്ന് വെങ്കലം ഉറപ്പിക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. സെമിയില് ജര്മനിയോടാണ് ഇന്ത്യ തോറ്റത്.
ഗുസ്തിയില് ഇന്ന് രണ്ട് താരങ്ങള് ഇന്ത്യക്കായി കളത്തിലിറങ്ങുന്നുണ്ട്. ഉച്ചക്ക് 2.30ന് നടക്കുന്ന പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല് ഗുസ്തിയില് അമാന് സെഹ്റാവത്ത് പ്രീ ക്വാര്ട്ടറിലിറങ്ങും. പുരുഷ ഗുസ്തിയിലെ ഇന്ത്യയുടെ ഏക പ്രതീക്ഷയാണ് അമാന്. ഉച്ചക്ക് 2.30ന് തന്നെ വനിതകളുടെ 57 കിലോഗ്രാം പ്രീ ക്വാര്ട്ടറില് അന്ഷു മാലിക്കും ഇറങ്ങും.
RELATED STORIES
കാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTയുട്യൂബ് നോക്കി ഡോക്ടറുടെ സര്ജറി: 15 കാരന് മരിച്ചു
9 Sep 2024 5:26 AM GMTആംബുലന്സില്ല; മക്കളുടെ മൃതദേഹം ചുമലിലേറ്റി നടന്ന് മാതാപിതാക്കള്,...
5 Sep 2024 5:19 PM GMTനടിയുടെ ബലാത്സംഗ ആരോപണം; 'അമ്മ' ജനറല് സെക്രട്ടറി സിദ്ദിഖ് രാജിവച്ചു
25 Aug 2024 5:31 AM GMTന്യൂനമര്ദ്ദ പാത്തി; നാല് ജില്ലകളില് അതിശക്തമായ മഴ
17 Aug 2024 4:31 PM GMT