Others

ഹോക്കി ഇന്ത്യയുടെ പ്രസിഡന്റായി ദിലീപ് ടിര്‍ക്കി

രാജ്യത്തിനായി ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച താരമാണ്

ഹോക്കി ഇന്ത്യയുടെ പ്രസിഡന്റായി ദിലീപ് ടിര്‍ക്കി
X


കട്ടക്ക്:മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ ദിലീപ് ടിര്‍ക്കിയെ ഹോക്കി ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു.ദിലീപ് ടിര്‍ക്കിക്ക് തിരഞ്ഞെടുപ്പില്‍ കാര്യമായ എതിരാളികള്‍ ഉണ്ടായിരുന്നില്ല. ഒഡീഷാ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ പിന്തുണയോടെയാണ് ടിര്‍ക്കി മല്‍സരിച്ചത്.നിലവിലെ വനിതാ-പുരുഷ ഹോക്കി താരങ്ങളുടെ മുഖ്യ സ്‌പോണ്‍സര്‍മാര്‍ ഒഡീഷയാണ്. രാജ്യത്തിനായി ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച താരമാണ് ഹോക്കിയുടെ തലപ്പത്ത് വന്നിരിക്കുന്നത്.


Next Story

RELATED STORIES

Share it