ഫോര്‍മുല വണ്‍: 2020ല്‍ വിയറ്റ്‌നാം വേദിയാവും

ഫോര്‍മുല വണ്‍: 2020ല്‍ വിയറ്റ്‌നാം  വേദിയാവും

മെല്‍ബണ്‍: കാറോട്ടത്തിലെ അതിവേഗക്കാരെ നിശ്ചയിക്കുന്ന ഫോര്‍മുല വണ്‍ മല്‍സരത്തില്‍ 2020ല്‍ വേദിയാകുക തെക്കന്‍ ഏഷ്യന്‍ രാജ്യമായ വിയറ്റ്‌നാം. സിംഗപ്പൂര്‍, ജപ്പാന്‍, ചൈന എന്നീ ഏഷ്യന്‍ രാജ്യങ്ങളും നേരത്തേ മല്‍സരത്തിന് വേദിയായിരുന്നു. ലോകത്തിന്റെ എല്ലാ കോണിലും ആരാധകരെ സൃഷ്ടിക്കാനും കായിക വിനോദമെന്ന നിലയില്‍ ഫോര്‍മുല വണിന് കൂടുതല്‍ ജനശ്രദ്ധ നേടിയെടുക്കാനുമുള്ള ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായാണ് കൂടുതല്‍ രാജ്യങ്ങളിലേക്ക് മല്‍സരത്തിന്റെ ആതിഥേയത്വം കൊണ്ടുവരുന്നത്. രാജ്യത്തിന്റെ ഹൃദയഭാഗങ്ങളിലൊന്നായ ഹാനോയി നഗരത്തിലാവും മത്സരം നടക്കുക. 2011ല്‍ ഫോര്‍മുല വണിന്റെ ഗ്രാന്റ്പ്രി ഇന്ത്യയില്‍ നടന്നിരുന്നു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ധ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടായിരുന്നു മല്‍സരവേദി.
shanu

shanu

Our Contributor help bring you the latest article around you


RELATED STORIES

Share it
Top