Others

ഇന്ത്യന്‍ ഏസ് ഡ്രൈവര്‍ ജഹന്‍ ദാരുവാലയ്ക്ക് മക്ലാരന്‍ ടെസ്റ്റ് ഡ്രൈവിന് അവസരം

ഇന്ത്യന്‍ ഏസ് ഡ്രൈവര്‍ ജഹന്‍ ദാരുവാലയ്ക്ക് മക്ലാരന്‍ ടെസ്റ്റ് ഡ്രൈവിന് അവസരം
X


ലണ്ടന്‍: ഇന്ത്യയിലെ ഫോര്‍മുല വണ്‍ കാര്‍ റേസ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ഇന്ത്യന്‍ ഏസ് ഡ്രൈവര്‍ ജഹന്‍ ദാരുവാല മക്ലാരന്‍ന്റെ എഫ് വണ്‍ കാര്‍ ടെസ്റ്റ് ഡ്രൈവ് നടത്തും.എംസിഎല്‍35എം കാര്‍ ഇംഗ്ലണ്ടിലെ പ്രശ്‌സ്തമായ സില്‍വര്‍‌സ്റ്റോണ്‍ സെര്‍ക്യുട്ടിലാണ് ദാരുവാലയ്ക്കായി ഡ്രൈവിന് നല്‍കുന്നത്. ഈ മാസം 21നും 22നുമാണ് സര്‍ക്യുട്ട്. ഫോര്‍മുലാ വണ്‍ ടീമായ മക്ലാരന്‍ ട്വിറ്ററിലൂടെയാണ് വാര്‍ത്ത പുറത്ത് വിട്ടത്. മുംബൈ സ്വദേശിയായ ദാരുവാല നിലവില്‍ ഫോര്‍മുല ടൂ ചാംപ്യന്‍ഷിപ്പില്‍ പ്രീമാ റേസിങിനൊപ്പമാണ്. റെഡ് ബുളളിന്റെ ജൂനിയര്‍ ടീമിനായാണ് താരം ഡ്രൈവ് ചെയ്യുന്നത്.




Next Story

RELATED STORIES

Share it