Others

സ്വര്‍ണ മല്‍സ്യമായി എമ്മ മെക്കിയണ്‍; നേടിയത് ഏഴ് മെഡലുകള്‍

റിയോ ഒളിംപിക്‌സില്‍ താരം രണ്ട് മെഡലുകള്‍ നേടിയിരുന്നു.

സ്വര്‍ണ മല്‍സ്യമായി എമ്മ മെക്കിയണ്‍; നേടിയത് ഏഴ് മെഡലുകള്‍
X


ടോക്കിയോ: ഒരൊറ്റ ഒളിംപിക്‌സില്‍ ഏഴ് മെഡലുകള്‍ എന്ന അപൂര്‍വ്വ നേട്ടം സ്വന്തമാക്കി ഓസ്‌ട്രേലിയയുടെ എമ്മ മെക്കിയണ്‍.നീന്തലിലാണ് എമ്മ ചരിത്ര നേട്ടം സ്വന്തമാക്കിയത്. നാല് സ്വര്‍ണവും മൂന്ന് വെങ്കലുവുമാണ് എമ്മ ടോക്കിയോവില്‍ നേടിയത്. വനിതകളുടെ 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 4-100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ, 50 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 4-100 മീറ്റര്‍ മെഡ്‌ലെ റിലേ എന്നിവയിലാണ് താരം സ്വര്‍ണം നേടിയത്. 4-100 മീറ്റര്‍ , 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ, 4-200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ എന്നിവയിലാണ് എമ്മ വെങ്കലം നേടിയത്. റിയോ ഒളിംപിക്‌സില്‍ താരം രണ്ട് മെഡലുകള്‍ നേടിയിരുന്നു.ഹെല്‍സിങ്കി ഗെയിംസില്‍ റഷ്യന്‍ ജിനാസ്റ്റിക് താരം മരിയയ ഏഴ് മെഡല്‍ നേടിയിരുന്നു.




Next Story

RELATED STORIES

Share it