വിനേഷ് ഫൊഗാട്ടിന്റെ അയോഗ്യത; ഗൂഡാലോചനയുണ്ടെന്ന് പ്രതിപക്ഷം
പാരിസ്: ഒളിംപിക്‌സ് 50 കിലോ ഗുസ്തി വിഭാഗം ഫൈനലില്‍ ഇന്ത്യന്‍ താരം വിനേഷ് ഫൊഗാട്ടിനെ ഫൈനല്‍ കളിക്കുന്നതില്‍ നിന്ന് അയോഗ്യയാക്കി സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്ന് സമാജ് വാദി പാര്‍ട്ടി അധൃക്ഷന്‍ അഖിലേഷ് യാദവ്. സംഭവത്തിന് പിന്നിലെ സാങ്കേതിക കാരണങ്ങളെകുറിച്ച് വ്യക്തമായി അന്വേഷിക്കണം. സത്യം മുന്നില്‍ വരണമെന്നാണ് അഖിലേഷ് എക്‌സില്‍ കുറിച്ചത്.സംഭവത്തില്‍ ഇന്ന് ലോക്‌സഭയില്‍ പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തി.
മുമ്പ് കേന്ദ്രസര്‍ക്കാരിനെതിരേ പ്രതിഷേധം നടത്തിയ താരമാണ് വിനേഷ്.ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ സിങിനെതിരായ ലൈംഗിക അപവാദക്കേസില്‍ കേന്ദ്രം ശക്തമായ നിലപാട് എടുത്തില്ലെന്നും പ്രതിപക്ഷം ഇന്ന് ചൂണ്ടികാട്ടി. ഫൊഗാട്ടിന് ലക്ഷങ്ങള്‍ ചെലവഴിച്ചുള്ള കോച്ചിങ് സ്റ്റാഫിനെ നല്‍കിയിരുന്നുവെന്ന് കേന്ദ്രം വ്യകത്മാക്കി. എന്നാല്‍ ഒന്നാം നമ്പര്‍ കോച്ചുമാരും ഫിസിയോകളും ഉണ്ടായിട്ടും ഫൊഗാട്ടിന്റെ ഭാരം വേണ്ട രീതിയില്‍ നിലനിര്‍ത്താന്‍ കഴിയാത്തത് അവരുടെ പോരായ്മയാണെന്നും പ്രതിപക്ഷം ആരോപിച്ചു. കോണ്‍ഗ്രസ് എം പി രണ്‍ദീപ് സുര്‍ജേവാലയും സംഭവത്തില്‍ ഗുഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ചു.
സോഷ്യല്‍മീഡിയയില്‍ ആരാധകരും വിനേഷിനായി രംഗത്ത് വന്നു. അയോഗ്യതയ്ക്ക് പിന്നില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ ഉണ്ടെന്ന തരത്തിലാണ് ആരാധകര്‍ പോസ്റ്റുകള്‍ പങ്ക് വച്ചത്.
RELATED STORIES
ചില പുഴുക്കുത്തുകള്‍ എവിടെയുമുണ്ടാവുമെന്ന് കാരായി രാജന്; അന്‍വറിന്റെ...
12 Sep 2024 4:20 PM GMTമുഖ്യമന്ത്രിസ്ഥാനം രാജിവെയ്ക്കാന്‍ തയ്യാറെന്ന് മമതാ ബാനര്‍ജി;...
12 Sep 2024 4:15 PM GMTസെക്രട്ടറിയേറ്റ് അനക്സും ഹൈക്കോടതി ബെഞ്ചും കോഴിക്കോട്ട് സ്ഥാപിക്കുക
12 Sep 2024 3:49 PM GMTകൊടിഞ്ഞി ഫൈസല്‍ വധം: നീതിനിഷേധിച്ച് കുടുംബത്തെയും സര്‍ക്കാര്‍...
12 Sep 2024 3:43 PM GMTയെച്ചൂരി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവ്:...
12 Sep 2024 1:47 PM GMTസീതാറാം യെച്ചൂരി: മതനിരപേക്ഷ ദേശീയ നേതൃത്വത്തിലെ ധിഷണാശാലിയായ...
12 Sep 2024 1:32 PM GMT