Others

കോമണ്‍വെല്‍ത്ത് ഗെയിംസ്; സങ്കേത് സര്‍ഗറിലൂടെ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍

55കിലോഗ്രാം വിഭാഗത്തിലാണ് താരം മെഡല്‍ നേടിയത്.

കോമണ്‍വെല്‍ത്ത് ഗെയിംസ്; സങ്കേത് സര്‍ഗറിലൂടെ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍
X

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. വെയ്റ്റ്‌ലിഫ്റ്റിങില്‍ സങ്കേത് മഹാദേവ് സര്‍ഗറാണ് വെള്ളിമെഡല്‍ നേടിയത്. 55കിലോഗ്രാം വിഭാഗത്തിലാണ് താരം മെഡല്‍ നേടിയത്. 248 കിലോയാണ് താരം ഉയര്‍ത്തിയത്. കോമണ്‍വെല്‍ത്ത് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ സങ്കേതിന് ഇന്ന് മല്‍സരത്തിനിടെ പരിക്കേറ്റിരുന്നു. ആദ്യ ശ്രമത്തില്‍ താരം മുന്നിലായിരുന്നു. പരിക്കിനെ തുടര്‍ന്ന് രണ്ടാം ശ്രമത്തില്‍ താരം രണ്ടാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു. സ്വര്‍ണ്ണം ഉറപ്പിച്ചതായിരുന്നുവെന്നും പെട്ടെന്നുള്ള പരിക്ക് തിരിച്ചടിയായെന്നും സങ്കേത് വ്യക്തമാക്കി. മലേഷ്യയുടെ ബിന്‍ കസ്ദാന്‍ മുഹമ്മദിനാണ് സ്വര്‍ണ്ണം.




Next Story

RELATED STORIES

Share it