Others

ബാഴ്‌സലോണയെ ലപോര്‍ട നയിക്കും; മെസ്സിയെ നിലനിര്‍ത്തല്‍ ആദ്യ കടമ്പ

2003 മുതല്‍ 2010 വരെ ലപോര്‍ടാ ബാഴ്‌സയെ നയിച്ചിരുന്നു.

ബാഴ്‌സലോണയെ ലപോര്‍ട നയിക്കും; മെസ്സിയെ നിലനിര്‍ത്തല്‍ ആദ്യ കടമ്പ
X


ക്യാംപ് നൗ: സ്പാനിഷ് ഭീമന്‍മാരായ ബാഴ്‌സലോണാ ക്ലബ്ബിനെ ജോന്‍ ലപോര്‍ടാ നയിക്കും. കഴിഞ്ഞ ദിവസം നടന്ന ബാഴ്‌സലോണാ എഫ് സി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 54 ശതമാനം വോട്ട് നേടിയാണ് ലപോര്‍ടാ വീണ്ടും പ്രസിഡന്റായത്. 2003 മുതല്‍ 2010 വരെ ലപോര്‍ടാ ബാഴ്‌സയെ നയിച്ചിരുന്നു. തുടര്‍ന്നാണ് ബാര്‍തൊമയോ അധികാരത്തിലെത്തുന്നത്. 10 വര്‍ഷത്തോളം പ്രസിഡന്റായ ബാര്‍തൊമയോയെ ബാഴ്‌സലോണാ പുറത്താക്കുകയായിരുന്നു. ക്ലബ്ബിനും മെസ്സിയടക്കം പല പ്രമുഖതാരങ്ങള്‍ക്കുമെതിരേ സോഷ്യല്‍ മീഡിയാ ക്യാപയിന്‍ നടത്തിയ്തിന് ബാര്‍തൊയോയെ അടുത്തിടെ സ്പാനിഷ് പോലിസ് അറസ്റ്റ് ചെയ്തു വിട്ടയച്ചിരുന്നു. കൂടാതെ വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതായും കണ്ടെത്തിയിരുന്നു.


58കാരനായ ലപോര്‍ടാ ബാഴ്‌സലോണാ പ്രസിഡന്റായിരിക്കെയാണ് ബ്രസീലിയന്‍ സൂപ്പര്‍ താരം റൊണാള്‍ഡീഞ്ഞോ, കാമറൂണ്‍ ഫോര്‍വേഡ് സാമുവല്‍ എറ്റൂ എന്നിവരെ ബാഴ്‌സ സൈന്‍ ചെയ്തത്. ലപോര്‍ടയുടെ കാലയളവില്‍ ബാഴ്‌സലോണ രണ്ട് ചാംപ്യന്‍സ് ലീഗും നാല് സ്പാനിഷ് ലീഗ് കിരീടവും രണ്ട് കോപ്പാ ഡെല്‍ റേ കിരീടവും നേടിയിട്ടുണ്ട്. ബാഴ്‌സയുടെ സുവര്‍ണ്ണകാലമായിരുന്ന ഈ സമയം ഇപ്പോഴത്തെ മാഞ്ച്‌സറ്റര്‍ സിറ്റി കോച്ച് പെപ്പ് ഗ്വാര്‍ഡിയോളയായിരുന്നു കറ്റാലന്‍സിന്റെ കോച്ച്.


അടുത്ത സീസണില്‍ ബാഴ്‌സയുമായുള്ള കാലാവധി അവസാനിക്കുന്ന ലയണല്‍ മെസ്സിയെ ബാഴ്‌സയില്‍ തന്നെ നിലനിര്‍ത്തുകയെന്നതാണ് ലപോര്‍ടയുടെ മുന്നിലുള്ള ആദ്യവെല്ലുവിളി. താന്‍ അടുത്ത സീസണില്‍ ബാഴസയില്‍ നിലനില്‍ക്കില്ലെന്ന് മെസ്സി നേരത്തെ അറിയിച്ചിരുന്നു. റൊണാള്‍ഡീഞ്ഞോയുടെ കാലത്താണ് മെസ്സി ബാഴ്‌സയിലേക്കെത്തുന്നത്.




Next Story

RELATED STORIES

Share it