Others

ചൈനയിലെ കൊവിഡ് വ്യാപനം; ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചു

സ്‌പെതംബര്‍ 10 മുതല്‍ 25വരെ ആയിരുന്നു ടൂര്‍ണ്ണമെന്റ് നടക്കേണ്ടത്.

ചൈനയിലെ കൊവിഡ് വ്യാപനം; ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചു
X


ബീജിങ്: ചൈനയില്‍ ഈ വര്‍ഷം നടക്കാനാരിക്കുന്ന ഏഷ്യന്‍ ഗെയിംസ് താല്‍ക്കാലികമായി മാറ്റിവച്ചു. ചൈനയിലെ പുതിയ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ടൂര്‍ണ്ണമെന്റ് താല്‍ക്കാലികമായി ഉപേക്ഷിച്ചത്. പുതുക്കിയ തിയ്യതി ഉടന്‍ അറിയിക്കും. ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയാണ് ഇക്കാര്യം അറിയിച്ചത്.സ്‌പെതംബര്‍ 10 മുതല്‍ 25വരെ ആയിരുന്നു ടൂര്‍ണ്ണമെന്റ് നടക്കേണ്ടത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഷാങ്ഹായ് സിറ്റി അടുത്തിടെ അടച്ചുപൂട്ടിയിരുന്നു. ഷാങ്ഹായിക്കടുത്താണ് ഹാങ്ഹു. ഇവിടെവച്ചാണ് ടൂര്‍ണ്ണമെന്റ് നടക്കേണ്ടിയിരുന്നത്.




Next Story

RELATED STORIES

Share it