Others

ഏഷ്യാ കപ്പ് ഹോക്കി; പാകിസ്താന്‍ ഇന്ത്യയിലേക്ക് ഇല്ല; പകരം ബംഗ്ലാദേശ് എത്തും

ഏഷ്യാ കപ്പ് ഹോക്കി; പാകിസ്താന്‍ ഇന്ത്യയിലേക്ക് ഇല്ല; പകരം ബംഗ്ലാദേശ് എത്തും
X

ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍ക്കായി ബംഗ്ലാദേശ് ഹോക്കി ടീം ഇന്ത്യയിലേക്ക് വരും. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പാകിസ്താന്‍ ടൂര്‍ണമെന്റില്‍ നിന്നു പിന്‍മാറുന്നതായി വ്യക്തമാക്കിയിരുന്നു. പിന്നാലെ ഇന്ത്യ ബംഗ്ലാദേശ് ടീമിനെ ക്ഷണിച്ചിരുന്നു. ഈ ക്ഷണം സ്വീകരിച്ചാണ് ബംഗ്ലാദേശ് ടൂര്‍ണമെന്റിനെത്തുന്നത്.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായി പാകിസ്താന്‍ ടീമിനു വിസ നല്‍കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഒരുക്കമായിരുന്നുവെന്നു ഹോക്കി ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാകിസ്താന്‍ ടൂര്‍ണമെന്റില്‍ പങ്കേടുക്കണ്ടതില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നിന്നു.

ഈ മാസം 29 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ ബിഹാറിലാണ് പോരാട്ടം. രാജ്ഗിറാണ് ഏഷ്യ കപ്പ് ഹോക്കിക്കു ഇത്തവണ വേദിയാകുന്നത്. 'ഇന്ത്യയിലേക്ക് വരുന്നില്ലെന്നു വ്യക്തമാക്കി പാകിസ്ഥാന്‍ ഹോക്കി ഫെഡറേഷന്‍ ഏഷ്യന്‍ ഹോക്കി ഫെഡറേഷനു കത്തയച്ചു. സുരക്ഷാ കാരണങ്ങളാല്‍ ഏഷ്യാ കപ്പ് ഹോക്കിയില്‍ പങ്കെടുക്കുന്നില്ലെന്നു അവര്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പകരം ബംഗ്ലാദേശിനെ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു'- ഹോക്കി ഇന്ത്യയുടെ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കാനുള്ള പാക് തീരുമാനം അവര്‍ക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കുക. ഏഷ്യാ കപ്പ് പോരാട്ടം അടുത്ത വര്‍ഷം അരങ്ങേറുന്ന ഹോക്കി ലോകകപ്പിനുള്ള യോഗ്യതാ മത്സരം കൂടിയാണ്. അതോടെ അവരുടെ ലോകകപ്പ് പങ്കാളിത്തത്തിലും വിഷയം കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യയില്‍ വന്നു കളിക്കാന്‍ പാക് ടീമിനു ജൂലൈയില്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. അതിനിടെയാണ് അവരുടെ പിന്‍മാറ്റം.





Next Story

RELATED STORIES

Share it