Others

ഏഷ്യാ കപ്പ് ഹോക്കി;ഇന്ത്യയ്ക്ക് സമനില; ഫൈനല്‍ കാണാതെ പുറത്ത്

മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ഇന്ത്യ ജപ്പാനെ നേരിടും.

ഏഷ്യാ കപ്പ് ഹോക്കി;ഇന്ത്യയ്ക്ക് സമനില; ഫൈനല്‍ കാണാതെ പുറത്ത്
X


ജക്കാര്‍ത്ത: ഏഷ്യാ കപ്പ് ഹോക്കിയില്‍ നിര്‍ഭാഗ്യം ഇന്ത്യയ്‌ക്കൊപ്പം നിന്നപ്പോള്‍ യുവ ടീം ഫൈനല്‍ കാണാതെ പുറത്ത്. ഇന്ന് നടന്ന സൂപ്പര്‍ ഫോറിലെ നിര്‍ണ്ണായക മല്‍സരത്തില്‍ ദക്ഷിണകൊറിയയോട് ഇന്ത്യ സമനില വഴങ്ങുകയായിരുന്നു.4-4ന് ഇന്ത്യ പൊരുതി സമനില പിടിച്ചെങ്കിലും ഗോള്‍ ശരാശരിയില്‍ പിന്നില്‍ പോയതിനെ തുടര്‍ന്ന് ഫൈനല്‍ കാണാതെ പുറത്താവുകയായിരുന്നു. ഫൈനലില്‍ ദക്ഷിണകൊറിയ മലേഷ്യയെ നേരിടും. ഇന്ത്യയ്ക്കും ഫൈനലിലെ രണ്ട് ടീമിനും തുല്യ പോയിന്റായിരുന്നു. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ഇന്ത്യ ജപ്പാനെ നേരിടും.




Next Story

RELATED STORIES

Share it