- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാര്‍ റേസിങിനിടെ നടന്‍ അജിത്തിന് വീണ്ടും അപകടം; അത്ഭുതകരമായ രക്ഷപ്പെടല്‍; വീഡിയോ

റോം: തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത് കുമാര്‍ ഓടിച്ച കാറിന് റേസിംഗിനിടെ അപകടം. ജിടി4 യൂറോപ്യന്‍ സീരീസ് റേസിങിനെിടെയാണ് അജിത്തിന്റെ കാര്‍ അപകടത്തില്‍ പെടുന്നത്. മിസാനോ ട്രാക്കിലാണ് അപകടമുണ്ടാകുന്നത്. സീരീസിന്റെ രണ്ടാം റൗണ്ടില്‍ മല്‍സരിക്കുകയായിരുന്നു അജിത് കുമാര്‍. അപകടത്തില്‍ അജിത്തിന് പരിക്കൊന്നും പറ്റിയിട്ടില്ല. അപകടത്തിന് പിന്നാലെ ഗ്രൗണ്ട് സ്റ്റാഫിനൊപ്പം പരിസരം വൃത്തിയാക്കുന്ന അജിത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ട്രാക്കില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കാറുമായി അജിത്തിന്റെ കാര്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടാകുന്നത്. അജിത്തിന്റെ അനുഭവ സമ്പത്തും പെട്ടെന്നുള്ള പ്രതികരണവുമാണ് താരത്തെ പരിക്കൊന്നും കൂടാതെ രക്ഷപ്പെടാന്‍ സഹായിച്ചത്. ബെല്‍ജിയത്തില്‍ സ്പാ-ഫ്രാന്‍ങ്കോര്‍ചാമ്പ്സിന്റെ മൂന്നാം റൗണ്ടിനായി തയ്യാറെടുക്കുകയാണ് അജിത്ത്.
Out of the race with damage, but still happy to help with the clean-up.
— GT4 European Series (@gt4series) July 20, 2025
Full respect, Ajith Kumar 🫡
📺 https://t.co/kWgHvjxvb7#gt4europe I #gt4 pic.twitter.com/yi7JnuWbI6
''അജിത് കുമാര്‍ കാറില്‍ നിന്നും പുറത്തേക്ക് വന്നു. റേസില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. ഈ വര്‍ഷം അദ്ദേഹത്തിനുണ്ടാകുന്ന ആദ്യത്തെ അപകടമാണ് നമ്മള്‍ കണ്ടത്. അദ്ദേഹമൊരു ചാംപ്യനാണ്. അദ്ദേഹം ഇപ്പോള്‍ മാര്‍ഷല്‍സിനൊപ്പം വൃത്തിയാക്കാന്‍ ഇറങ്ങിയിട്ടുണ്ട്. അധികം ഡ്രൈവര്‍മാരും അതിന് തയ്യാറാകില്ല'' എന്ന കമന്റേറ്ററുടെ വാക്കുകളും വൈറലാകുന്ന വീഡിയോയില്‍ ശ്രദ്ധ നേടുന്നുണ്ട്.
2003 മുതല്‍ റേസിങില്‍ സജീവമാണ് താരം. 2010 ല്‍ ഫോര്‍മുല 2 ചാംപ്യന്‍ഷിപ്പിലും മല്‍സരിച്ചിരുന്നു. ജര്‍മനി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും അദ്ദേഹം റേസിങ് മല്‍സരത്തില്‍ പങ്കെടുത്തിട്ടുണ്ട്.







