- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രൈം വോളിബോള്‍ ലീഗ്: കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ജേഴ്‌സി പുറത്തിറക്കി
സിനിമാ താരം ആന്റണി വര്‍ഗീസ് തന്റെ എഫ്ബി പേജിലൂടെയാണ് ജേഴ്‌സി പുറത്തിറക്കിയത്

കൊച്ചി: പ്രൈം വോളിബോള്‍ ലീഗിന്റെ പ്രഥമ പതിപ്പിനുള്ള ബ്ലൂ മുത്തൂറ്റെന്നും അറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ജേഴ്‌സി പുറത്തിറക്കി. സിനിമാ താരം ആന്റണി വര്‍ഗീസ് തന്റെ എഫ്ബി പേജിലൂടെയാണ് ജേഴ്‌സി പുറത്തിറക്കിയത്. ബ്ലൂ സ്‌പൈക്കേഴ്‌സ് മുഖ്യ പരിശീലകന്‍ എം.എച്ച്. കുമാരയ്‌ക്കൊപ്പം ടീം അംഗങ്ങളായ കാര്‍ത്തിക് എ, ദീപേഷ് കുമാര്‍ സിന്‍ഹ എന്നിവര്‍ ജേഴ്‌സിയുമായി നില്‍ക്കുന്ന ചിത്രമാണ് ആന്റണി വര്‍ഗീസ് പങ്കുവെച്ചത്. ഫെബ്രുവരി 5ന് ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍ ആരംഭിക്കുന്നത്.
കഴുത്തിനും കൈക്കും ചുറ്റും സ്‌ട്രൈപ്പോട് കൂടിയ നീല നിറത്തിലുള്ള ജേഴ്‌സിയില്‍ ടീമിന്റെ ലോഗോ, കളിക്കാരുടെ പേര്, ജേഴ്‌സി നമ്പര്‍ എന്നിവയ്ക്ക് പുറമേ സ്‌പോണ്‍സര്‍മാരുടെ ലോഗോകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.പ്രൈംവോളിബോള്‍ ലീഗിലെ മല്‍സരങ്ങള്‍ ഹൈദരാബാദില്‍ ആരംഭിക്കാനിരിക്കെ അതുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്ന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ തോമസ് മുത്തൂറ്റ് പറഞ്ഞു. രാജ്യത്തെ വോളിബോള്‍ കളിക്കാര്‍ക്ക് തങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിക്കാനും വിദേശ കളിക്കാരോടൊപ്പം കളിച്ച് പുതിയ കാര്യങ്ങള്‍ പഠിക്കാനുമുള്ള മികച്ച വേദിയാകും െ്രെപം വോളിബോള്‍ ലീഗെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിചയസമ്പന്നരും പുതുമുഖങ്ങളും അടങ്ങുന്ന കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ടീം തികഞ്ഞ വിജയപ്രതീക്ഷയിലാണെന്നും തോമസ് മുത്തൂറ്റ് കൂട്ടിച്ചേര്‍ത്തു.
RELATED STORIES
വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളില്‍ സുപ്രിംകോടതിയില്‍ നടന്ന...
20 May 2025 2:50 PM GMTഗസ:ഇസ്രായേലിന്റെ മിഥ്യാധാരണകളുടെ ശവക്കുഴി
18 May 2025 7:18 AM GMTകാട്ടാനകള്‍ പെറ്റുപെരുകുന്നു; നേരിടാന്‍ പുതിയ തന്ത്രങ്ങളുമായി...
17 May 2025 6:18 PM GMTബീമാ പള്ളിയില്‍ ആറ് പേരെ പോലിസ് വെടിവച്ച് കൊന്നിട്ട് 16 വര്‍ഷം
17 May 2025 3:56 AM GMT''സയനൈഡ് മോഹനും ലവ് ജിഹാദും''
16 May 2025 4:07 PM GMTഇബ്റാഹീം തറൗരീ: ബുര്‍ക്കിന ഫാസോയില്‍ വിപ്ലവം തീര്‍ത്ത 'ചെ ഗുവേര'
16 May 2025 7:16 AM GMT