News

കൊവിഡ് 19; ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ച് ബോക്‌സര്‍ മേരികോം

കൊവിഡ് 19; ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ച് ബോക്‌സര്‍ മേരികോം
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബോക്‌സിങ് താരവും രാജ്യസഭാ എംപിയുമായ മേരികോം കൊവിഡ് 19ന്റെ ഭാഗമായ ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ചെന്നു പരാതി. ക്വാറന്റൈനിലുള്ള മേരി കോം മാര്‍ച്ച് 18ന് രാഷ്ട്രപതി ഭവനില്‍ നടത്തിയ വിരുന്നില്‍ പങ്കെടുത്തിരുന്നുവെന്നാണ് ആരോപണം. മാര്‍ച്ച് 13ന് ജോര്‍ദ്ദാനിലെ അമ്മാനില്‍ നടന്ന ഓഷ്യാനിയ, ഏഷ്യാ ഒളിംപിക് യോഗ്യതാ മല്‍സരങ്ങളില്‍ പങ്കെടുത്ത ശേഷം മേരി കോം നാട്ടില്‍ തിരിച്ചെത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ വിദേശത്തു നിന്ന് രാജ്യത്ത് വരുന്നവര്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയണം. എന്നാല്‍ രാഷ്ട്രപതിയുടെ ക്ഷണമനുസരിച്ച് മേരികോം ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. നേരത്തേ രോഗം സ്ഥിരീകരിച്ച ഗായിക കനിക കപൂറമായി അടുപ്പം പുലര്‍ത്തിയ ബിജെപി എംപി ദുഷ്യന്ത് സിങും ഇതേ വിരുന്നില്‍ പങ്കെടുത്തിരുന്നു. നിലവില്‍ ദുഷ്യന്ത് സിങ് ക്വാറന്റൈനിലാണ്. രാഷ്ട്രപതിയെയും ഉടന്‍ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയേക്കും.




Next Story

RELATED STORIES

Share it