News

ഹിഗ്വിന് ടീമില്‍ തുടരാന്‍ താല്‍പ്പര്യമില്ല: ജെനാരോ ഗട്ടുസോ

ഹിഗ്വിന് ടീമില്‍ തുടരാന്‍ താല്‍പ്പര്യമില്ല: ജെനാരോ ഗട്ടുസോ
X

റോം:യുവന്റസില്‍ നിന്നു ലോണ്‍ അടിസ്ഥാനത്തില്‍ എസി മിലാനിലെത്തിയ അര്‍ജന്റീനിയന്‍ സ്‌െ്രെടക്കര്‍ ഗോണ്‍സാലോ ഹിഗ്വിന് ടീമില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് കോച്ച് ജെനാരോ ഗട്ടുസോ. മോശമല്ലാത്ത ഫോമില്‍ തുടരുന്ന അദ്ദേഹം നിരവധി തവണ ഇക്കാര്യം തന്നോട് തുറന്ന് പറഞ്ഞിട്ടുണ്ടെന്നും കോച്ച് വ്യക്തമാക്കി. ഇംഗ്ലീഷ് പ്രമീയര്‍ ലീഗ് ക്ലബ്ബായ ചെല്‍സിയിലേക്ക് പോവാനാണ് ഹിഗ്വിന് താല്‍പ്പര്യം.

ടീമില്‍ സന്തോഷവാനല്ലാത്തതിന് മറ്റ് കാരണങ്ങള്‍ താന്‍ അന്വേഷിച്ചു. എന്നാല്‍, മികച്ച പ്രകടനം മാത്രമാണ് ഹിഗ്വിന്റെ ലക്ഷ്യം. താനും ഹിഗ്വിനുമായി നല്ല ബന്ധമാണെന്നും കോച്ച് പറഞ്ഞു. താരം മുമ്പ് കളിച്ച ഇറ്റാലിയന്‍ ക്ലബ്ബായ നപ്പോളി കോച്ച് മൗറിസിയോ സാരിയാണ് ഇപ്പോള്‍ ചെല്‍സി കോച്ച്. മുമ്പ് മൗറിസിയോക്ക് കീഴില്‍ 2015-16 സീസണില്‍ കളിച്ചപ്പോള്‍ ഹിഗ്വിന്‍ നപ്പോളിക്കു വേണ്ടി 36 ഗോളുകള്‍ നേടിയിരുന്നു.

Next Story

RELATED STORIES

Share it