Sports

ഇറ്റാലിയന്‍ സീരി എ; കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം

ഇന്ന് കലിയാരിക്കെതിരേ 3-1ന്റെ ജയവുമായി ഇന്റര്‍മിലാനും കിരീടത്തിനായി എസി മിലാനൊപ്പം തൊട്ടരികെയുണ്ട്.

ഇറ്റാലിയന്‍ സീരി എ; കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം
X

മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ കിരീടത്തിനായി ഇന്റര്‍മിലാനും എസി മിലാനും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഇന്ന് നടന്ന മല്‍സരത്തില്‍ എസി മിലാന്‍ ശക്തരായ അറ്റ്‌ലാന്റയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് വീഴ്ത്തിയത്. എസി മിലാന്റെ അവസാന മല്‍സരം സസുഓളയ്‌ക്കെതിരേയാണ്.

ഇന്ന് കലിയാരിക്കെതിരേ 3-1ന്റെ ജയവുമായി ഇന്റര്‍മിലാനും കിരീടത്തിനായി എസി മിലാനൊപ്പം തൊട്ടരികെയുണ്ട്. ഒന്നാം സ്ഥാനത്തുള്ള എസി മിലാന് 83ഉം രണ്ടാം സ്ഥാനത്തുള്ള ഇന്റര്‍മിലാന് 81ഉം പോയിന്റുണ്ട്. കിരീടത്തിനായി ഇരുടീമും അവസാന മല്‍സരത്തിലെ ഫലത്തിനായി കാത്തിരിക്കണം.

Next Story

RELATED STORIES

Share it