Football

റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനമൊഴിഞ്ഞ് സിനദിന്‍ സിദാന്‍

സ്പാനിഷ് ലീഗ് കിരീടം നഷ്ടപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സിദാന്റെ വിടവാങ്ങല്‍.

റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനമൊഴിഞ്ഞ് സിനദിന്‍ സിദാന്‍
X


മാഡ്രിഡ്; റയല്‍ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച പരിശീലകനായിരുന്ന ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്‍ തല്‍സ്ഥാനം ഒഴിഞ്ഞു. സ്പാനിഷ് ലീഗ് കിരീടം നഷ്ടപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സിദാന്റെ വിടവാങ്ങല്‍. റയലിനെ പിന്‍തള്ളി അത്‌ലറ്റിക്കോ മാഡ്രിഡായിരുന്നു ഇത്തവണ ലീഗ് കിരീടം നേടിയത്. നേരത്തെ സിദാന്‍ ക്ലബ്ബ് വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ സിദാന്‍ തന്നെ അത് നിഷേധിച്ചിരുന്നു. ചാംപ്യന്‍സ് ലീഗ് സെമിഫൈനലിലും റയല്‍ പുറത്തായിരുന്നു.

കഴിഞ്ഞ 11 സീസണുകളിലെ ഏറ്റവും മോശം റെക്കോഡുമായാണ് റയല്‍ ഇത്തവണ സീസണ്‍ അവസാനിപ്പിച്ചത്. രണ്ടാം സ്ഥാനത്താണെങ്കിലും ഒരു കിരീടം പോലും നേടാന്‍ റയലിനായില്ല. 2019ല്‍ വീണ്ടും റയലില്‍ എത്തിയ സിദാന്റെ കരാര്‍ 2022 വരെയായിരുന്നു. 2016ലാണ് സിദാന്‍ ആദ്യവട്ടം റയലിന്റെ കോച്ചാവുന്നത്. തുടര്‍ന്ന് ടീമിനായി ഹാട്രിക്ക് ചാംപ്യന്‍സ് ലീഗ് ട്രോഫിയാണ് സിദാന്‍ നേടികൊടുത്തത്. 2017ല്‍ ടീം സ്പാനിഷ് ലീഗ് കിരീടവും നേടിയിരുന്നു. കഴിഞ്ഞ സീസണില്‍ ബാഴ്‌സയെ വീഴ്ത്തി റയല്‍ സ്പാനിഷ് ലീഗ് കിരീടം നേടിയതും സിദാന് കീഴിലായിരുന്നു.

സിദാന്റെ വിടവാങ്ങല്‍ ഉടന്‍ റയല്‍ മാഡ്രിഡ് ഔദ്ദ്യോഗികമായി പ്രഖ്യാപിക്കും. റയലിന്റെ എക്കാലത്തെയും മികച്ച താരമായ റൗള്‍ ഗോണ്‍സാലസോ മറ്റൊരു ഇതിഹാസ സ്‌പെയിന്‍ താരമായ സാവി ഹെര്‍ണാണ്ടസോ ആയിരിക്കും റയലിന്റെ പരിശീലകസ്ഥാനത്തേക്ക് വരിക. അതിനിടെ ഏറ്റവും കൂടുതല്‍ കാലം കളിച്ച ഇറ്റലിയില്‍ നിന്നും വന്‍ ഓഫറാണ് സിദാന് വന്നിട്ടുള്ളത്. റയലിന് അതിന്റെ അത്യുന്നതങ്ങളില്‍ എത്തിച്ച ജോഡിയാണ് ക്രിസ്റ്റിയനോ റൊണാള്‍ഡോ-സിദാന്‍ ജോഡി. യുവന്റസില്‍ ഇവര്‍ വീണ്ടും ഒന്നിക്കുമോ എന്നറിയാന്‍ കാത്തിരിക്കാം.




Next Story

RELATED STORIES

Share it