മുഹമ്മദ് സലാഹിനെ വാങ്ങാന്‍ യുവന്റസ് ഒരുങ്ങുന്നു
അടുത്തിടെ ടീമിലെത്തിയ റൊണാള്‍ഡോയ്‌ക്കൊപ്പം കളിക്കാന്‍ പറ്റിയ ഒന്നാമത് കോമ്പിനേഷനായാണ് സലാഹിനെ ടീമിലെത്തിക്കുന്നത്. സലാഹിനായി 50 മില്യണും പോളും ഡബ്ലാ എന്ന താരത്തെയും നല്‍കാമെന്നാണ് യുവന്റസിന്റെ ഓഫര്‍. ഈജിപ്ഷ്യന്‍ ഫോര്‍വേഡിനെ ഈ സീസണില്‍ തന്നെ ക്ലബ്ബിലെത്തിക്കാനുള്ള ശ്രമമാണ് യുവന്റസ് നടത്തുന്നത്.

ലണ്ടന്‍: ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കുശേഷം ലിവര്‍പൂള്‍ ഫോര്‍വേഡ് മുഹമ്മദ് സലാഹിനെ വാങ്ങാന്‍ ഇറ്റാലിയന്‍ ഭീമന്‍മാരായ യുവന്റസ് ഒരുങ്ങുന്നു. അടുത്തിടെ ടീമിലെത്തിയ റൊണാള്‍ഡോയ്‌ക്കൊപ്പം കളിക്കാന്‍ പറ്റിയ ഒന്നാമത് കോമ്പിനേഷനായാണ് സലാഹിനെ ടീമിലെത്തിക്കുന്നത്. സലാഹിനായി 50 മില്യണും പോളും ഡബ്ലാ എന്ന താരത്തെയും നല്‍കാമെന്നാണ് യുവന്റസിന്റെ ഓഫര്‍. ഈജിപ്ഷ്യന്‍ ഫോര്‍വേഡിനെ ഈ സീസണില്‍ തന്നെ ക്ലബ്ബിലെത്തിക്കാനുള്ള ശ്രമമാണ് യുവന്റസ് നടത്തുന്നത്.
നിലവില്‍ ക്രിസ്റ്റിയുടെ മികവില്‍ യുവന്റസ് ഇറ്റാലിയന്‍ ലീഗില്‍ ഒന്നാമതാണ്. സലാഹിനെക്കുടി ടീമിലെത്തിച്ച് വന്‍ കിരീടങ്ങളാണ് യുവന്റസിന്റെ ലക്ഷ്യം. നിലവില്‍ ലിവര്‍പൂളില്‍ സൂപ്പര്‍ ഫോമിലാണ് സലാഹ്. ഇംഗ്ലിഷ് പ്രീമിയര്‍ലീഗിലും ക്ലബ്ബ് ഒന്നാമതാണ്. ലിവര്‍പൂളുമായി 2023 ജൂണ്‍ വരെയാണ് സലാഹിന്റെ കരാര്‍. താരം മുമ്പ് ചെല്‍സിക്കും റോമയ്ക്കും വേണ്ടി കളിച്ചിരുന്നു. എന്നാല്‍, ക്ലബ്ബ് മാറ്റത്തെക്കുറിച്ച് സലാഹോ ലിവര്‍പൂളോ പ്രതികരിച്ചിട്ടില്ല. അതിനിടെ, റയല്‍ മാഡ്രിഡിന്റെ ആരോണ്‍ രാംസേയേ ഫ്രീ ട്രാന്‍സഫറില്‍ ക്ലബ് വിടുമെന്ന് റിപോര്‍ട്ടുണ്ട്. കൂടാതെ റയലിന്റെ തന്നെ മാര്‍സെല്ലോയെ യുവന്റസ് വാങ്ങിയേക്കുമെന്നും റിപോര്‍ട്ടുണ്ട്.
RELATED STORIES
ഭക്ഷ്യവിപണനം, പ്രൊജക്ട് മാനേജ്മെന്റ് മേഖലകളിലും...
29 Jun 2022 7:44 PM GMTവാറങ്കല്‍ ഭൂസമരം: സിപിഐ നേതാവ് ബിനോയ് വിശ്വം വീണ്ടും പോലിസ്...
29 Jun 2022 7:26 PM GMT'പാണക്കാട് തങ്ങന്മാരെയടക്കം വെല്ലുവിളിക്കുന്നു'; സിഐസിയുമായുള്ള ബന്ധം ...
29 Jun 2022 7:17 PM GMTഐടി ഇതര സ്റ്റാര്‍ട്ടപ്പുകള്‍ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍...
29 Jun 2022 6:27 PM GMTഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന്റെ പേരില്‍ യുവതിയുടെ...
29 Jun 2022 6:18 PM GMTമല്‍സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി; അഞ്ചുപേരെ വിദേശ...
29 Jun 2022 5:49 PM GMT