Football

ലോകകപ്പ് യോഗ്യത; മെസ്സിപ്പടയ്ക്ക് നിരാശ; പരാഗ്വെ സമനിലയില്‍ പിടിച്ചു

ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീന ബ്രസീലിന് താഴെ രണ്ടാം സ്ഥാനത്താണ്.

ലോകകപ്പ് യോഗ്യത; മെസ്സിപ്പടയ്ക്ക് നിരാശ; പരാഗ്വെ സമനിലയില്‍ പിടിച്ചു
X


ബ്യൂണസ് ഐറിസ്: ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയ്ക്ക് സമനില. പരാഗ്വെയാണ് ഗോള്‍ രഹിത സമനിലയില്‍ അര്‍ജന്റീനയെ പിടിച്ചുകെട്ടിയത്. മല്‍സരത്തിന്റെ ഭൂരിഭാഗം പന്ത് കൈവശം വച്ചത് അര്‍ജന്റീനയായിരുന്നു. എന്നാല്‍ അവര്‍ക്ക് ഒരു ഗോള്‍ പോലും നേടാനായില്ല. ഗോളി മാര്‍ട്ടിന്‍സിന്റെ മികച്ച പ്രകടനമാണ് അര്‍ജന്റീനയെ തോല്‍വിയില്‍ നിന്നും രക്ഷിച്ചത്. സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കും ഇന്ന് ടീമിനായി കാര്യമായ നീക്കങ്ങള്‍ നടത്താന്‍ സാധിച്ചില്ല. ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീന ബ്രസീലിന് താഴെ രണ്ടാം സ്ഥാനത്താണ്.




Next Story

RELATED STORIES

Share it